Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 500 കടന്ന് കൊവിഡ്, രോഗികളിൽ 28 കുട്ടികളും; ജില്ലയില്‍ ആകെ 4492 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ഞായറാഴ്ച (27/09/2020) 573 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 215 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂര്‍ സ്വദേശികളായ 111 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11965 ആണ്. അസുഖബാധിതരായ 7359 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

ഞായറാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍: ഇഷാര ഗോള്‍ഡ് തൃപ്രയാര്‍ ക്ലസ്റ്റര്‍ 6, കൃപ ഭവന്‍ മണ്ണമ്പറ്റ ക്ലസ്റ്റര്‍ 5, നെടുപുഴ പോലീസ് സ്റ്റേഷന്‍ ക്ലസ്റ്റര്‍ (രണ്ട് ഫ്രണ്ട്‌ലൈന്‍ വര്‍ക്കര്‍ ഉള്‍പ്പെടെ) 4, ടി ടി ദേവസ്സി ജ്വല്ലറി വാടാനപ്പിള്ളി ക്ലസ്റ്റര്‍ 2, മദര്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 1, അമല ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, ഹോളി ഗ്രേസ് മാള ക്ലസ്റ്റര്‍ 1, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ക്ലസ്റ്റര്‍ 1.

മറ്റ് സമ്പര്‍ക്ക കേസുകള്‍ 527 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 7 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 4 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസ്സിന് മുകളില്‍ 39 പുരുഷന്‍മാരും 34 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും പ്രവേശിപ്പിച്ചവര്‍:
1 ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 210
2 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 44
3 എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-52
4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-73
5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 83
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-135
7 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-151
8 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-219
9 സി.എഫ്.എല്‍.ടി.സി കൊരട്ടി - 52
10 പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 386
11 സി.എഫ്.എല്‍.ടി.സി നാട്ടിക -494
12 എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍
-66
13 ജി.എച്ച് തൃശൂര്‍
-13
14 കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -56
15 ചാവക്കാട് താലൂക്ക് ആശുപത്രി -45
16 ചാലക്കുടി താലൂക്ക് ആശുപത്രി -9
17 കുന്നംകുളം താലൂക്ക് ആശുപത്രി -16
18 ജി.എച്ച്. ഇരിങ്ങാലക്കുട -16
19 ഡി.എച്ച്. വടക്കാഞ്ചേരി -9
20 അമല ആശുപത്രി-35
21 ദയ ജനറല്‍ ആശുപത്രി-0
22 ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -70
23 മദര്‍ ആശുപത്രി -2
24 എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ -1
25 ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -1
26 രാജാ ആശുപത്രി ചാവക്കാട് - 0
27 ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 4
28 സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -1
29 മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 8
30 റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം- 5
31 ദയ ജനറല്‍ ആശുപത്രി-0
1663 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
9392 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 319 പേരേയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 2783 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3380 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 143412 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് . ഞായറാഴ്ച 427 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 81932 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 93 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 430 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+