Get Updates
Get notified of breaking news, exclusive insights, and must-see stories!

581ല്‍ 580 കേസുകളും സമ്പര്‍ക്കം വഴി; തൃശൂരില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു, ജില്ലയില്‍ ആകെ 8948 രോഗികൾ

തൃശൂര്‍: ജില്ലയിലെ 581 പേര്‍ക്ക് കൂടി ബുധനാഴ്ച (ഒക്ടോബര്‍ 14) കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂര്‍ സ്വദേശികളായ 150 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്. അസുഖബാധിതരായ 14964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

covid

ബുധനാഴ്ച 580 കേസുകളിലും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഇതില്‍ 4 കേസുകളുടെ ഉറവിടം അറിയില്ല. നാല് സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ദിവ്യ ഹൃദയാശ്രമം പുത്തൂര്‍ ക്ലസ്റ്റര്‍ 21, ചാലക്കുടി മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 2, അശ്വിനി ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 550. ആരോഗ്യ പ്രവര്‍ത്തകര്‍ 1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവര്‍ 1 എന്നിവയാണ് മറ്റ് കേസുകള്‍.

രോഗികളില്‍ 60 വയസ്സിന് മുകളില്‍ 44 പുരുഷന്‍മാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 23 ആണ്‍കുട്ടികളും 25 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍:
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-329, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42, കില ബ്ലോക്ക് 1 തൃശൂര്‍-63, കില ബ്ലോക്ക് 2 തൃശൂര്‍-45, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-139, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-160, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-202, സി.എഫ്.എല്‍.ടി.സി കൊരട്ടി-35, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-375, സി.എഫ്.എല്‍.ടി.സി നാട്ടിക-417, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-31, എം.എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-82, ജി.എച്ച് തൃശൂര്‍-18, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-57, ചാവക്കാട് താലൂക്ക് ആശുപത്രി-45, ചാലക്കുടി താലൂക്ക് ആശുപത്രി-11, കുന്നംകുളം താലൂക്ക് ആശുപത്രി-26, ജി.എച്ച്. ഇരിങ്ങാലക്കുട-14, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-62, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -87, മദര്‍ ആശുപത്രി-15, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -7, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂര്‍-1, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍-7, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-3, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവില്‍-8, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്-1, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം-3, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-18.

6166 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 979 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 270 പേര്‍ ആശുപത്രിയിലും 709 പേര്‍ വീടുകളിലുമാണ്. 4063 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4063 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 202376 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 477 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 29 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 560 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Recommended Video

cmsvideo
    Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+