Get Updates
Get notified of breaking news, exclusive insights, and must-see stories!

594 രോഗികളില്‍ 589 പേര്‍ക്കും സമ്പര്‍ക്കം വഴി, തൃശൂരില്‍ കൊവിഡ് കുതിക്കുന്നു, ജില്ലയില്‍ 4135 രോഗികൾ

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച (26/09/2020) 594 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4135 ആണ്. തൃശൂര്‍ സ്വദേശികളായ 111 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11392 ആണ്. അസുഖബാധിതരായ 7146 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 589 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 8 കേസുകളുടെ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍: വൈമാള്‍ തൃപ്രയാര്‍ ക്ലസ്റ്റര്‍ 4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 4, ഇസ ഗോള്‍ഡ് ജ്വല്ലറി തൃശൂര്‍ ക്ലസ്റ്റര്‍ 3, അമല ഹോസ്പിറ്റല്‍ തൃശൂര്‍ ക്ലസ്റ്റര്‍ 1, ഡെസ്സി കുപ്പ കുട്ടനെല്ലൂര്‍ ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 557. കൂടാതെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്ന് പേര്‍ക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളില്‍ 60 വയസ്സിന് മുകളില്‍ 37 പുരുഷന്‍മാരും 43 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-184, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-49, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-80, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-77, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-141, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-142, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-194, സി.എഫ്.എല്‍.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-360, സി.എഫ്.എല്‍.ടി.സി നാട്ടിക-467, എം.എം.എം.കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-63, ജി.എച്ച് തൃശൂര്‍-19, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-59, ചാവക്കാട് താലൂക്ക് ആശുപത്രി-50,

ചാലക്കുടി താലൂക്ക് ആശുപത്രി-6, കുന്നംകുളം താലൂക്ക് ആശുപത്രി-8, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി -6, അമല ആശുപത്രി-32, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-70, മദര്‍ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-5, ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍-4, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-8, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-5.

ഹോം ഐസോലേഷന്‍: 1411. 9392 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 319 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 7146 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ശനിയാഴ്ച 2783 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3380 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 143412 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ശനിയാഴ്ച 427 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 93 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 430 പേരെ ആകെ സ്‌ക്രീനിംഗ് നടത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+