തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 600 കടന്ന് കൊവിഡ് കേസുകള്‍: 34 കുട്ടികള്‍ക്ക് രോഗം, ജില്ലയില്‍ 3782 രോഗികള്‍

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (25/09/2020) 607 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 252 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3782 ആണ്. തൃശൂര്‍ സ്വദേശികളായ 120 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10798 ആണ്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

വെള്ളിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 597 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍: സീതാറാം ക്ലസ്റ്റര്‍ 4, ദയ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 2, ജെ.എം.എം.സി ക്ലസ്റ്റര്‍ ( 1 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 2, ഒല്ലൂര്‍ ഹെഡ് ലോഡ് വര്‍ക്കേഴ്സ് ക്ലസ്റ്റര്‍ 2, ഇസ ഗോള്‍ഡ് ക്ലസ്റ്റര്‍ 1, എസ്.ഐ.ബി ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 562 ആണ്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന ആറ് പേര്‍ക്കും വിദേശത്തുനിന്ന് വന്ന നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളില്‍ 60 വയസ്സിന് മുകളില്‍ 35 പുരുഷന്‍മാരും 36 സ്ത്രീകളും 10 വയസ്സിന് താഴെ 21 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-173, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-36, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-86, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-74, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-128, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-148, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-181, സി.എഫ്.എല്‍.ടി.സി കൊരട്ടി-28, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-321, സി.എഫ്.എല്‍.ടി.സി നാട്ടിക-419, എം.എം.എം.കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-53, ജി.എച്ച് തൃശൂര്‍-18, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-67, ചാവക്കാട് താലൂക്ക് ആശുപത്രി-47, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-7, ജി.എച്ച്. ഇരിങ്ങാലക്കുട-18, ഡി.എച്ച്. വടക്കാഞ്ചേരി -1, അമല ആശുപത്രി-28, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-68, മദര്‍ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-9, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍-4, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-8, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-5. ഹോം ഐസോലേഷന്‍: 1178.

9263 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 301 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. വെള്ളിയാഴ്ച 2886 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3364 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 140032 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
വെള്ളിയാഴ്ച 466 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 109 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിംഗ് നല്‍കി. വെള്ളിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 381 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Thrissur
English summary
Kerala Covid Update: Today 607 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X