തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂര്‍ ജില്ലയില്‍ 656 പേര്‍ക്ക് കൂടി കോവിഡ്, 442 പേര്‍ രോഗമുക്തരായി; 3934 പേര്‍ വീടുകളില്‍ ചികിത്സയില്‍

Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച 19/12/2020 656 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 155 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 68,933 ആണ്.

covid

62,494 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 640 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്ക രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

3934 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 620 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 165 പേര്‍ ആശുപത്രിയിലും 455 പേര്‍ വീടുകളിലുമാണ്. 6297 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4993 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1149 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 155 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,75,212
സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

327 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,17,688 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 19 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 686 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Thrissur
English summary
Kerala Covid Update: Today 656 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X