Get Updates
Get notified of breaking news, exclusive insights, and must-see stories!

755ല്‍ 749 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്: തൃശൂരിൽ ഇന്ന് വന്‍ വർദ്ധന, ജില്ലയില്‍ 8235 രോഗികൾ

തൃശൂര്‍: ജില്ലയിലെ 755 പേര്‍ക്ക് കൂടി വെളളിയാഴ്ച (ഒക്ടോബര്‍ 9) കോവിഡ്-19 സ്ഥിരീകരിച്ചു. 860 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8235 ആണ്. തൃശൂര്‍ സ്വദേശികളായ 125 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19910 ആണ്. അസുഖബാധിതരായ 11519 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

covid

വെളളിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 749 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 12 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി വെളളിയാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ (6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) ക്ലസ്റ്റര്‍-12, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-4, അമല ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-2, ദയ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-2, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍-2, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍-2, ചാവക്കാട് ബീച്ച് ക്ലസ്റ്റര്‍-1, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-1, കുന്നംകുളം യൂണിയന്‍ ക്ലസ്റ്റര്‍-1, വലപ്പാട് മണപ്പുറം ഫിനാന്‍സ് ക്ലസ്റ്റര്‍-1, സീതാറാം കൊട്ടേക്കാട് ക്ലസ്റ്റര്‍-1, സണ്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-1.
മറ്റ് സമ്പര്‍ക്ക കേസുകള്‍ 703. കൂടാതെ 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 3 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 5 പേര്‍ക്കും വിദേശത്ത് നിന്ന് ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളില്‍ 60 വയസ്സിന് മുകളില്‍ 48 പുരുഷന്‍മാരും 33 സ്ത്രീകളും 10 വയസ്സിന് താഴെ 32 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 322, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 45, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -75, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് - 63, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 193, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-78, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍- 145, സി.എഫ്.എല്‍.ടി.സി കൊരട്ടി - 37, പി . സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ - 329, സി.എഫ്.എല്‍.ടി.സി നാട്ടിക -497, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ് -138, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ -76, ജി.എച്ച് തൃശൂര്‍ -35, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -53, ചാവക്കാട് താലൂക്ക് ആശുപത്രി -40, ചാലക്കുടി താലൂക്ക് ആശുപത്രി -17, കുന്നംകുളം താലൂക്ക് ആശുപത്രി -23, ജി.എച്ച് . ഇരിങ്ങാലക്കുട -17, ഡി .എച്ച്. വടക്കാഞ്ചേരി -7, അമല ആശുപത്രി-69, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -99, മദര്‍ ആശുപത്രി - 18, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ -3, ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് - 1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -18, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 4, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 5, സെന്റ് ആന്റണിസ് പഴുവില്‍ - 6, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 6, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 9, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍ -11. 4988 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.

566 പേര്‍ വെളളിയാഴ്ച പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 306 പേര്‍ ആശുപത്രിയിലും 260 പേര്‍ വീടുകളിലുമാണ്. വെളളിയാഴ്ച 3034 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3617 സാമ്പിളുകളാണ് വെളളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 185872 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വെളളിയാഴ്ച 433 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 87931 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 87 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വെളളിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 488 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+