Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 12 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഇന്ന് 757 പേര്‍ക്ക് കൊവിഡ്; ജില്ലയില്‍ 7788 ചികിത്സയില്‍

തൃശൂര്‍: ജില്ലയിലെ 757 പേര്‍ക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബര്‍ 6) കോവിഡ്-19 സ്ഥിരീകരിച്ചു. 380 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂര്‍ സ്വദേശികളായ 171 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17820 ആണ്. അസുഖബാധിതരായ 9879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

covid

ചൊവ്വാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 748 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 7 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി ചൊവ്വാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 7, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 5, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 4, ഇഷാര ഗോള്‍ഡ് തൃപ്രയാര്‍ ക്ലസ്റ്റര്‍ 2, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ക്ലസ്റ്റര്‍ 2, ദയ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, റോയല്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1.

മറ്റ് സമ്പര്‍ക്ക കേസുകള്‍ 704 കൂടാതെ 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 3 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 8 പേര്‍ക്കും വിദേശത്തുനിന്നു വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസ്സിന് മുകളില്‍ 37 പുരുഷന്‍മാരും 56 സ്ത്രീകളും 10 വയസ്സിന് താഴെ 19 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമുണ്ട്.

കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-314, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-41, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-70, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 67, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-208, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-81, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-187, സി.എഫ്.എല്‍.ടി.സി കൊരട്ടി-45, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍248, സി.എഫ്.എല്‍.ടി.സി നാട്ടിക-758, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-116, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-77, ജി.എച്ച് തൃശൂര്‍-44, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-59, ചാവക്കാട് താലൂക്ക് ആശുപത്രി-43, ചാലക്കുടി താലൂക്ക് ആശുപത്രി-18, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച്. ഇരിങ്ങാലക്കുട-15, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-60, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-92, മദര്‍ ആശുപത്രി-18, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-4, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് -1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-16, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-2, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-2, സെന്റ് ആന്റണിസ് പഴുവില്‍-3, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്-8, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം-11, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-11.

4336 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 530 പേര്‍ ചൊവ്വാഴ്ച പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 288 പേര്‍ ആശുപത്രിയിലും 242 പേര്‍ വീടുകളിലുമാണ്. ചൊവ്വാഴ്ച 3051 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3826 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 174603 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ചൊവ്വാഴ്ച 550 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 86531 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 98 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 478 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+