778ൽ 771 പേർക്കും സമ്പർക്കം വഴി കൊവിഡ്; തൃശൂരില്‍ കേസുകള്‍ കുതിക്കുന്നു, ജില്ലയില്‍ 6746 രോഗികൾ
തൃശൂര്‍: ജില്ലയിലെ 778 പേര്‍ക്ക് കൂടി ശനിയാഴ്ച (ഒക്ടോബര്‍ 3) കോവിഡ്-19 സ്ഥിരീകരിച്ചു. 420 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6746 ആണ്. തൃശൂര്‍ സ്വദേശികളായ 144 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15844 ആണ്. അസുഖബാധിതരായ 8966 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 771 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ ഇവയാണ്: ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 4, നെടുപുഴ പോലീസ് സ്റ്റേഷന്‍ ക്ലസ്റ്റര്‍ 4, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 3, ബി.ആര്‍.ഡി കുന്നംകുളം ക്ലസ്റ്റര്‍ 2, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 2, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റര്‍ 1, ഒല്ലൂര്‍ യൂനിയന്‍ ക്ലസ്റ്റര്‍ 1, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം ക്ലസ്റ്റര്‍ 1, വൈമാള്‍ തൃപ്രയാര്‍ ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 725. കൂടാതെ 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 7 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 238, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-42, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 218, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-159, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍- 301, സി.എഫ്.എല്‍.ടി.സി കൊരട്ടി-83, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-354, സി.എഫ്.എല്‍.ടി.സി നാട്ടിക-735, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-66, ജി.എച്ച് തൃശൂര്‍-26, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-52, ചാവക്കാട് താലൂക്ക് ആശുപത്രി-45, ചാലക്കുടി, താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി -28, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-10, അമല ആശുപത്രി-54, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-76, മദര്‍ ആശുപത്രി-7, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-2, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-2, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-1, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-4, സെന്റ് ആന്റണീസ് പഴുവില്‍-2, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-9.
3268 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 10234 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 239 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 8966 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ശനിയാഴ്ച 2630 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3357 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 166273 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 435 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 75 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.












Click it and Unblock the Notifications