• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ 10 വയസിന് താഴെയുള്ള 65 കുട്ടികള്‍ക്ക് കൊവിഡ്: ഇന്ന് 793 കേസുകള്‍, ജില്ലയില്‍ 7278 രോഗികള്‍

തൃശൂര്‍: ജില്ലയിലെ 793 പേര്‍ക്ക് കൂടി ഞായറാഴ്ച (ഒക്ടോബര്‍ 4) കോവിഡ്-19 സ്ഥിരീകരിച്ചു. 260 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7278 ആണ്. തൃശൂര്‍ സ്വദേശികളായ 154 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16638 ആണ്. അസുഖബാധിതരായ 9223 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ഞായറാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 10 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി ഞായറാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 10, ബ്ലാങ്ങാട് ബീച്ച് ചാവക്കാട് ക്ലസ്റ്റര്‍ 7, നെടുപുഴ പോലീസ് സ്റ്റേഷന്‍ ക്ലസ്റ്റര്‍ 4, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 4, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 2, നെസ്റ്റ് മാട്രിമോണി വാടാനപ്പിള്ളി ക്ലസ്റ്റര്‍ 2, മദര്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 2, ഇഷാര ഗോള്‍ഡ് തൃപ്രയാര്‍ ക്ലസ്റ്റര്‍ 1, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ക്ലസ്റ്റര്‍ 1, വൈമാള്‍ തൃപ്രയാര്‍ ക്ലസ്റ്റര്‍ 1.

മറ്റ് സമ്പര്‍ക്ക കേസുകള്‍ 727. കൂടാതെ 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 8 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും വിദേശത്തുനിന്നു വന്ന 3 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസ്സിന് മുകളില്‍ 44 പുരുഷന്‍മാരും 46 സ്ത്രീകളും 10 വയസ്സിന് താഴെ 31 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 252, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-42, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-64, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-70, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 236, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-140, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍- 283, സി.എഫ്.എല്‍.ടി.സി കൊരട്ടി-78, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-313, സി.എഫ്.എല്‍.ടി.സി നാട്ടിക-712, പി എസ് എം ഡെന്റല്‍ കോളേജ് അക്കിക്കാവ് 69, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-69, ജി.എച്ച് തൃശൂര്‍-35, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-57, ചാവക്കാട് താലൂക്ക് ആശുപത്രി-44, ചാലക്കുടി താലൂക്ക് ആശുപത്രി -14, കുന്നംകുളം താലൂക്ക് ആശുപത്രി -28, ജി.എച്ച്.

ഇരിങ്ങാലക്കുട -13, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-54, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-81, മദര്‍ ആശുപത്രി-11, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-1, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-4, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-3, സെന്റ് ആന്റണീസ് പഴുവില്‍-2, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ് 6, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം 10, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-9.

ജില്ലയില്‍ കോവിഡ് ബാധിതരായ 3715 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 10588 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 342 പേരേയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 3248 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3874 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 170147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 469 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 70 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 510 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Thrissur

English summary
Kerala Covid Update: Today 793 New Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X