തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.58 ശതമാനം; ഇന്ന് 820 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (21/06/2021) 820 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1907 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,281 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 113 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,752 ആണ്. 2,51,905 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.58% ആണ്.

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആള്‍ക്കും 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 57 പുരുഷന്‍മാരും 59 സ്ത്രീകളും പത്ത് വയസ്സിനു താഴെ 27 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമുണ്ട്.

covid

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 162
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 752
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 281
4. സ്വകാര്യ ആശുപത്രികളില്‍ - 343
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 905

കൂടാതെ 6,018 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1127 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 235 പേര്‍ ആശുപത്രിയിലും 892 പേര്‍ വീടുകളിലുമാണ്. 5,624 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,240 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2,227 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 157 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 19,31,064 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തി

1,192 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,22,146 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 19 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. മുളളൂര്‍ക്കര, വരവൂര്‍, കാറളം എന്നിവിടങ്ങളില്‍ നാളെ (22/06/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്താണ്.

Thrissur
English summary
Kerala Covid Update: Today 820 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X