• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; തൃശൂരില്‍ ഇന്ന് 847 പേര്‍ക്ക് കൊവിഡ്; ജില്ലയില്‍ 8967 പേര്‍ ചികിത്സയിൽ

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (22/10/2020) 847 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1170 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 31235 ആണ്. 21964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ സമ്പര്‍ക്കം വഴി 846 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേരുടെ ഉറവിടം അറിയില്ല. എലൈറ്റ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 836. ആരോഗ്യ പ്രവര്‍ത്തകര്‍-3, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ -1, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍-1. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 59 പുരുഷന്‍മാരും 63 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 37 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമുണ്ട്.

വ്യാഴാഴ്ച 946 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 344 പേര്‍ ആശുപത്രിയിലും 602 പേര്‍ വീടുകളിലുമാണ്. വ്യാഴാഴ്ച മൊത്തം 5350 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3625 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1331 പേര്‍ക്ക് ആര്‍.ടി.-പി.സി.ആര്‍ പരിശോധനയും 394 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,42,409 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

വ്യാഴാഴ്ച 467 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 94015 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 34 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വ്യാഴാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 408 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Thrissur

English summary
Kerala Covid Update: Today 847 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X