862ല്‍ 859 കേസുകളും സമ്പര്‍ക്കത്തിലൂടെ; തൃശൂരില്‍ കൊവിഡ് ബാധിച്ച് 9167 പേര്‍ ചികിത്സയില്‍
തൃശൂര്‍: ജില്ലയിലെ 862 പേര്‍ക്ക് കൂടി ഞായറാഴ്ച (ഒക്ടോബര്‍ 18) കോവിഡ്-19 സ്ഥിരീകരിച്ചു. 1006 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂര്‍ സ്വദേശികളായ 168 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013. രോഗബാധിതരായ 18570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തത്.

859 കേസുകളില്‍ സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഇതില്‍ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല. മദര്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ വഴി ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പര്‍ക്ക കേസുകള്‍ 841. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാല് ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍ 60 വയസ്സിന് മുകളില്‍ 60 പുരുഷന്‍മാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 30 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 249, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-9, എം. സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-66, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-47, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-41, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 162, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-145, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍- 230, സി.എഫ്.എല്‍.ടി.സി കൊരട്ടി- 33, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-327, സി.എഫ്.എല്‍.ടി.സി നാട്ടിക-337, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ് -22, ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-54, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-78, ജി.എച്ച് തൃശൂര്‍-32, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി - 49, ചാവക്കാട് താലൂക്ക് ആശുപത്രി-18, ചാലക്കുടി താലൂക്ക് ആശുപത്രി-8, കുന്നംകുളം താലൂക്ക് ആശുപത്രി -23, ജി.എച്ച്. ഇരിങ്ങാലക്കുട -12, ഡി.എച്ച്. വടക്കാഞ്ചേരി -8, അമല ആശുപത്രി-46, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-71, മദര്‍ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-8, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ -1, രാജാ ആശുപത്രി ചാവക്കാട്-4, അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍- 11, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-6, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവില്‍- 6, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-11.
ഞായറാഴ്ച 6158 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 1109 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 309 പേര്‍ ആശുപത്രിയിലും 800 പേര്‍ വീടുകളിലുമാണ്. 2833 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3437 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 217916 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 488 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 91997 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 60 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 398 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.












Click it and Unblock the Notifications