Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.52 ശതമാനം; ഇന്ന് 925 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (07/06/2021) 925 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1325 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,46,239 ആണ്. 2,35,119 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.52% ആണ്.

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 919 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 63 പുരുഷന്‍മാരും 70 സ്ത്രീകളും പത്ത് വയസ്സിനു താഴെ 37 ആണ്‍കുട്ടികളും 47 പെണ്‍കുട്ടികളുമുണ്ട്.

covid

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 246
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 711
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 315
4. സ്വകാര്യ ആശുപത്രികളില്‍ - 506
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1192
കൂടാതെ 5,776 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,430 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 308 പേര്‍ ആശുപത്രിയിലും 1122 പേര്‍ വീടുകളിലുമാണ്. 5,961 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,932 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2,845 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 184 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 18,06,844 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

582 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,08,466 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 58 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

Recommended Video

cmsvideo
    Third wave dangerous for kids?

    ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

    വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
    1. ആരോഗ്യപ്രവര്‍ത്തകര്‍ 46,468 38,871
    2. മുന്നണി പോരാളികള്‍ 37,514 23,967
    3. 45 വയസ്സിന് മുകളിലുളളവര്‍ 6,01,278 1,11,211
    4. 18-44 വയസ്സിന് ഇടയിലുളളവര്‍ 48,099 212
    ആകെ 7,33,359 1,74,261

    മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+