Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ ജില്ലയ്ക്ക് ആശ്വാസം, ഇന്ന് 100 താഴെ മാത്രം കൊവിഡ് രോഗികള്‍; ആകെ 1542 പേര്‍ ചികിത്സയില്‍

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (25/03/2021) 94 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 185 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1542 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 47 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,169 ആണ്.

covid

1,00,905 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 92 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 11 പുരുഷന്‍മാരും 06 സ്ത്രീകളും പത്ത് വയസ്സിനു താഴെ 02 ആണ്‍കുട്ടികളും 03 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 67
2. വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 88
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 42
4. സ്വകാര്യ ആശുപത്രികളില്‍ - 55

കൂടാതെ 1196 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 195 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 32 പേര്‍ ആശുപത്രിയിലും 163 പേര്‍ വീടുകളിലുമാണ്. 5093 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2654 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2132 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 307 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 11,28,855
സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

367 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,60,921 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 09 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം I ഡോസ് II ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 42,684 32,704
2. മുന്നണി പോരാളികള്‍ 10,055 5,675
3. പോളിംഗ് ഓഫീസര്‍മാര്‍ 22,835 4
4. 45-59 വയസ്സിന് ഇടയിലുളളവര്‍ 5,970 -
5. 60 വയസ്സിന് മുകളിലുളളവര്‍ 1,16,403 -
ആകെ 1,97,947 38,383

ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+