Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.95 ശതമാനം; ഇന്ന് 972 പേർക്ക് കൂടി കോവിഡ്, 1084 പേർ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (18/06/2021) 972 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1084 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധി
തരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,057 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,59,397 ആണ്. 2,47,812 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.95% ആണ്.

covid

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 967 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും, 01 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 02 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 71 പുരുഷന്‍മാരും 73 സ്ത്രീകളും പത്ത് വയസ്സിനു താഴെ 32 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 173
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 684
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 279
4. സ്വകാര്യ ആശുപത്രികളില്‍ - 321
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 998

കൂടാതെ 6,630 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,185 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 256 പേര്‍ ആശുപത്രിയിലും 929 പേര്‍ വീടുകളിലുമാണ്. 7,503 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,895 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2,412 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 196 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

ജില്ലയില്‍ ഇതുവരെ ആകെ 19,03,778 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 957 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,19,063 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 74 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. പുന്നയൂര്‍, അടാട്ട്, അണ്ടത്തോട്, പുത്തൂര്‍, പാവറട്ടി, മേലൂര്‍, അന്തിക്കാട് എന്നിവിടങ്ങളില്‍ നാളെ (19/06/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Recommended Video

cmsvideo
    Novavax vaccine is 90 percent effective against virus | Oneindia Malayalam

    ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
    വിഭാഗം ഫസ്റ്റ് ഡോസ് - സെക്കന്റ് ഡോസ്
    1. ആരോഗ്യപ്രവര്‍ത്തകര്‍ 46,704 - 39,344
    2. മുന്നണി പോരാളികള്‍ 37,669 - 24,550
    3. 45 വയസ്സിന് മുകളിലുളളവര്‍ 6,39,857 - 1,35,473
    4. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,11,111- 460
    ആകെ 8,35,341 - 1,99,827

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+