കൊവിഡ് കേസുകളില്‍ മുന്നില്‍ തൃശൂര്‍ ജില്ല; ആകെ 23787 രോഗികള്‍ ചികിത്സയില്‍, കണക്കുകള്‍ ഇങ്ങനെ
തൃശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തൃശൂര്‍ ജില്ലയിലാണ്. 3000ന് അടുത്തും അതിനു മുകളിലും കൊവിഡ് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലയില്‍ 2812 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ ആകെയുള്ള രോഗികളുടെ എണ്ണം 23787 ആയി. കഴിഞ്ഞ ദിവസം 2878 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കണക്ക്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 20000ഓളം പേര്‍ക്കാണ് ആകെ പോസിറ്റീവായത്.

തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,47,197 ആണ്. 4,21,636 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.25 % ആണ്. ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 196 പുരുഷന്‍മാരും 229 സ്ത്രീകളും 10 വയസ്സിനു താഴെ 114 ആണ്‍കുട്ടികളും 91 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 196
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 566
സര്‍ക്കാര്‍ ആശുപത്രികളില്‍ - 362
സ്വകാര്യ ആശുപത്രികളില്‍ - 523
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1156
കൂടാതെ 18,172 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 3,330 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 319 പേര്‍ ആശുപത്രിയിലും 3,011 പേര്‍ വീടുകളിലുമാണ്. 12,637 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,366 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,650 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 621 പേര്‍ക്ക് ട്രുനാറ്റ് / സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,50,305 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
953 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,23,563 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 57 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. മറ്റത്തൂര്‍, എരുമപ്പെട്ടി, മുല്ലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നാളെ ( 12/ 08/ 2021 ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,778 41,946
മുന്നണി പോരാളികള്‍ 40,123 27,679
18-44 വയസ്സിന് ഇടയിലുളളവര്‍ 7,73,402 1,01,011
45 വയസ്സിന് മുകളിലുളളവര്‍ 11,49,502 5,84,416
ആകെ 20,12,805 7,55,052












Click it and Unblock the Notifications