Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 1000 കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; 697 പേര്‍ക്ക് കൂടി കൊവിഡ്, ജില്ലയില്‍ 8908 രോഗികള്‍

തൃശൂര്‍: ജില്ലയിലെ 697 പേര്‍ക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബര്‍ 12) കോവിഡ്-19 സ്ഥിരീകരിച്ചു. 1090 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8908 ആണ്. തൃശൂര്‍ സ്വദേശികളായ 145 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22775 ആണ്. അസുഖബാധിതരായ 13691 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

covid

ജില്ലയില്‍ 693 പേര്‍ക്ക് സമ്പര്‍ക്കം വഴി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 4 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ദിവ്യ ഹൃദയാശ്രമം പുത്തൂര്‍ ക്ലസ്റ്റര്‍-31, അല്‍അമീന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-2, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)-2, കുന്നംകുളം മാര്‍ക്കറ്റ് ക്ലസ്റ്റര്‍-2.
മറ്റ് സമ്പര്‍ക്ക കേസുകള്‍ 647. കൂടാതെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളില്‍ 60 വയസ്സിന് മുകളില്‍ 34 പുരുഷന്‍മാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 28 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളും ഉണ്ട്.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍:
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-338, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-42, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-44, കില ബ്ലോക്ക് 1 തൃശൂര്‍-76, കില ബ്ലോക്ക് 2 തൃശൂര്‍-44, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-145, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-139, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-140, സി.എഫ്.എല്‍.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-373, സി.എഫ്.എല്‍.ടി.സി നാട്ടിക-474, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-69, എം.എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-84, ജി.എച്ച് തൃശൂര്‍-20, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-63, ചാവക്കാട് താലൂക്ക് ആശുപത്രി-46, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-17, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-70, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -98, മദര്‍ ആശുപത്രി-21, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-2, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-4, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവില്‍-7, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്-7, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം-4, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-16.

5756 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 949 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 309 പേര്‍ ആശുപത്രിയിലും 640 പേര്‍ വീടുകളിലുമാണ്. 566 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 863 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 194106 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .

തിങ്കളാഴ്ച 417 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 25 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. തിങ്കളാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 710 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Recommended Video

cmsvideo
    Johnson and Johnson Company Stops Covid 19 Vaccine Trial After One Volunteer Found ill

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+