Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 800 കടന്ന് കൊവിഡ്; വന്‍ വര്‍ദ്ധന, 799 കേസുകളും സമ്പര്‍ക്കത്തലൂടെ, ആകെ 5530 രോഗികള്‍

തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 30) 808 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ബുധനാഴ്ച 155 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5530 ആണ്. തൃശൂര്‍ സ്വദേശികളായ 140 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13641 ആണ്. അസുഖബാധിതരായ 7989 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

covid

ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 799 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 17 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ ഇവയാണ്: വലപ്പാട് മണപ്പുറം ക്ലസ്റ്റര്‍ 5, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 2, ജനറല്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, അമല ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 761. കൂടാതെ 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 4 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 5 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 4 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളില്‍ 60 വയസ്സിന് മുകളില്‍ 46 പുരുഷന്‍മാരും 52 സ്ത്രീകളും 10 വയസ്സിന് താഴെ 29 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കല്‍ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 204, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 34, എം.സി.സി.എച്ച്. ്മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 62, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-166, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-170, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-286, സി.എഫ്.എല്‍.ടി.സി കൊരട്ടി - 87,

പി . സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍376, സി.എഫ്.എല്‍.ടി.സി നാട്ടിക -604, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-61, ജി.എച്ച് തൃശൂര്‍-17, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -51, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -15, കുന്നംകുളം താലൂക്ക് ആശുപത്രി -24, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-43, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-76, മദര്‍ ആശുപത്രി-4, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-1, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -2, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ - 4,, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 7, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 4, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-7. 2234 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.

9788 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 328 പേരേയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ബുധനാഴ്ച 4188 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4780 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 156491 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 482 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 87 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 320 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+