തൃശൂര്‍ എടുക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കില്ല; പത്മജയും തോല്‍ക്കും, ഇടതിനൊപ്പമെന്ന് മാതൃഭൂമി
തൃശൂര്‍: ജില്ലയിലെ താര മണ്ഡലമാണ് തൃശൂര്‍. സുരേഷ് ഗോപിയുടെ വരവോടെയാണ് ഇവിടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മാത്രമല്ല, സിറ്റിങ് എംഎല്‍എ മന്ത്രി വി സുനില്‍കുമാറിനെ മാറ്റിയുള്ള സിപിഐയുടെ പരീക്ഷണവും ഏറെ ചര്‍ച്ചയായിരുന്നു. കാരണം മറ്റൊന്നുമല്ല, സിപിഐയുടെ മന്ത്രിമാരില്‍ ഏറെ തിളങ്ങിയ വ്യക്തിയായിരുന്നു സുനില്‍ കുമാര്‍. അദ്ദേഹത്തെ മാറ്റി നിര്‍ത്തരുതെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് തവണ എംഎല്‍എ ആയവര്‍ മാറി നില്‍ക്കട്ടെ, പുതുമുഖങ്ങള്‍ വരട്ടെ എന്ന നിലപാടിനാണ് അവസാനം ഇടം കിട്ടിയത്.

പി ബാലചന്ദ്രനെയാണ് തൃശൂരില്‍ സിപിഐ മല്‍സരിപ്പിച്ചത്. പത്മജ വേണുഗോപാലിനെ തന്നെ കോണ്‍ഗ്രസ് ഇത്തവണയും കളത്തിലിറക്കി. സുരേഷ് ഗോപി എന്‍ഡിഎയ്ക്ക് വേണ്ടി എത്തുകയും ചെയ്തു. ശക്തമായ ത്രികോണ മല്‍സരമായിരുന്നു. പക്ഷേ, ബാലചന്ദ്രനിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന് സാധിക്കുമെന്നാണ് മാതൃഭൂമി ന്യൂസിന്റെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
2016ല്‍ സുനില്‍ കുമാര്‍ 7000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. തൃശൂര്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ ഇടതുപക്ഷം ജയിക്കുമെന്നാണ് മാതൃഭൂമിയുടെ പ്രവചനം. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ മല്‍സരിച്ച ഗുരുവായൂരില്‍ മാത്രമാണ് ഇഞ്ചോടിഞ്ച് മല്‍സരം പറയപ്പെടുന്നത്. ബാക്കി 12 ഇടത്തും ജയം എല്‍ഡിഎഫിനാകുമത്രെ.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications