തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: തുമ്പൂര്‍മുഴി പദ്ധതിക്ക് വന്‍ നാശം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി തുമ്പൂര്‍മുഴി ജലസേചന പദ്ധതിക്ക് മഴവെള്ളപ്പാച്ചിലില്‍ കനത്ത നാശം. മണ്ണും മരങ്ങളും അടിഞ്ഞ് ഇടതു-വലതുകര കനാലുകളില്‍ വെള്ളമൊഴുക്ക് തടസപ്പെട്ടു. ഇടതുകര കനാലിനാണു വന്‍ നാശം. തുമ്പൂര്‍മുഴി മുതല്‍ ഇരുനൂറ് മീറ്ററോളം ദൂരം ഇടതുകര കനാലിന്റെ വശങ്ങള്‍ ഇടിഞ്ഞു. മണ്ണൊലിപ്പില്‍ ഒരുഭാഗം ഇല്ലാതായി.


മരങ്ങളും മണ്ണും നീക്കം ചെയ്യാനുള്ള നടപടി ജലസേചന വകുപ്പ് ആരംഭിച്ചിട്ടില്ല. തടസങ്ങള്‍ നീക്കിയില്ലെങ്കില്‍ വിവിധ മേഖലകളിലെ ജലസേചനം താറുമാറാകും. ഇടതു-വലതുകര കനാലുകളില്‍ നിന്നെത്തുന്ന വെള്ളം ബ്രാഞ്ച് കനാലുകള്‍ വഴി തിരിച്ച് വിട്ട് ജലസേചനം നടത്തുന്നതാണ് തുമ്പൂര്‍മുഴി ജലസേചന പദ്ധതി. കനാലിലൂടെ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇതിനകം നിരവധി പ്രദേശങ്ങളില്‍ വരള്‍ച്ചയുണ്ട്. കനാലുകളില്‍ വെള്ളമെത്തിമ്പോഴാണ് ജലസ്രോതസുകളില്‍ വെള്ളം സുലഭമാകുന്നത്. കനാല്‍വെള്ളം ലഭ്യമമല്ലാത്തതിനാല്‍ ചാലക്കുടിയിലേതടക്കം നിരവധി പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു.

news1

1949ലാണ് തുമ്പൂര്‍മുഴി ജലസേചന പദ്ധതി ആരംഭിച്ചത്. ഇടതു-വലതുകരകളില്‍ ഏഴായിരം ഹെക്ടര്‍ വീതം ആകെ പതിനാലായിരം ഹെക്ടര്‍ സ്ഥലത്ത് ജലസേചനത്തിനായാണ് തുമ്പൂര്‍മുഴി റിവര്‍ ഡൈവേര്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പുഴയില്‍ ഡാം കെട്ടാതെ തന്നെ വിയറുകള്‍ സ്ഥാപിച്ച് പുഴയിലെ വെള്ളം ഇടതു-വലതുകര കനാലുകളിലേക്ക് തിരിച്ച് വിടുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ ജലസേചന പദ്ധതികൂടിയാണിത്. അഖിലേന്ത്യ തലത്തില്‍ തുമ്പൂര്‍മുഴി പദ്ധതി ശ്രദ്ധ പിടിച്ചിരുന്നു. ഈ കനാല്‍വെള്ളത്തെ ആശ്രിയിച്ചാണ് ഈ മേഖലകളില്‍ കൃഷിയിറക്കുന്നത്. കുടിവെള്ളത്തിനും ജലസേചനത്തിനും ഏറെ പ്രാധാന്യമുള്ള ഈ പദ്ധതിയുടെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Thrissur
English summary
Kerala Flood 2018; Losses in Thumburmuzhi project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X