കേരള കലാമണ്ഡലം കലാ പുരസ്കാരം: 2019ലെ ജേതാക്കളെ പ്രഖ്യാപിച്ചു
തൃശൂര്‍: കേരള കലാമണ്ഡലം വര്‍ഷംതോറും നല്‍കിവരുന്ന ഫെലോഷിപ്പ്/ അവാര്‍ഡ്/ എന്‍ഡോവ്മെന്റ് എന്നീ പുരസ്കാര ഇനങ്ങളിലേക്ക് 2019ലെ ജേതാക്കളെ പ്രഖ്യാപിച്ചു. കഥകളിയില്‍ ഇഞ്ചക്കാട്ട് രാമചന്ദ്രന് പിള്ളയും മദ്ദളത്തില്‍ കലാമണ്ഡലം നാരായണന് നായരും ഫെലോഷിപ്പിന് അര്‍ഹരായി. കലാമണ്ഡലം ബി ശ്രീകുമാര്‍ (കഥകളി വേഷം), പാലനാട് ദിവാകരന് (കഥകളിസംഗീതം), കലാമണ്ഡലം വിജയകൃഷ്ണന് (ചെണ്ട), കലാമണ്ഡലം ഹരിദാസ്, ഉണ്ണായിവാര്യര്‍ കലാനിലയം (മദ്ദളം), കലാമണ്ഡലം കുഞ്ഞികൃഷ്ണന് (ചുട്ടി), കലാമണ്ഡലം ഗോപിനാഥന് നമ്പ്യാര്‍ (മിഴാവ്), കലാമണ്ഡലം സുജാത (മോഹിനിയാട്ടം), പി കെ കൃഷ്ണന് (തുള്ളല്‍), കെ എസ് വയലാ രാജേന്ദ്രന് (നൃത്തസംഗീതം), കാക്കയൂര്‍ അപ്പുക്കുട്ടമാരാര്‍ (പഞ്ചവാദ്യം-ഇടയ്ക്ക), കോട്ടയ്ക്കല്‍ ശശിധരന് (മികച്ച കലാഗ്രന്ഥം), ജിഷ്ണു കൃഷ്ണന് (ഡോക്യുമെന്ററി), ചാലക്കുടി മുരളി (സമഗ്ര സംഭാവന പുരസ്കാരം), ദൃശ്യ ഗോപിനാഥ് (യുവപ്രതിഭ അവാര്‍ഡ്) എന്നിവര്‍ക്കാണ് കലാ ലോകത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് അവാര്‍ഡുകള്‍ നല്‍കുന്നത്.

എന്റോവ്മെന്റ് ഇനത്തില്‍ കലാമണ്ഡലം എം പി എസ് നമ്പൂതിരി (മുകുന്ദ രാജ സ്മൃതി പുരസ്കാരം), കലാനിലയം എസ് അപ്പുമാരാര്‍ (കലാരത്നം പുരസ്കാരം), രതീഷ്ഭാസ് (പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്കാരം), കുറിച്ചിത്താനം ജയകുമാര്‍ (വടക്കന്‍ കണ്ണന് നായര്‍ ആശാന് സമൃദ്ധി പുരസ്കാരം), താഴത്ത് ചക്കാലയില്‍ കുഞ്ഞന്‍പിള്ള (കെ എസ് ദിവാകരന് നായര്‍ സ്മാരക സൗകന്ധികം പുരസ്കാരം), എ വി അശ്വതി, കപില വേണു എന്നിവര്‍ക്ക് (ഡോ. ബി എസ് ശര്‍മ എന്‍ഡോവ്മെന്റ്), കലാമണ്ഡലം രാജീവ് (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന് എന്‍ഡോവ്മെന്റ്), കെപി ചന്ദ്രിക (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്), പി ടി കൃഷ്ണപ്രിയ (ബ്രഹ്മശ്രീ പകരാവൂര്‍ ചിത്രം നമ്പൂതിരിപ്പാട് ജന്മ ശതാബ്ദി സ്മാരക എന്‍ഡോവ്മെന്റ്) എന്നിവയ്ക്കും അര്‍ഹരായി.
കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന് മാരാര്‍, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോക്ടര്‍ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരന് എന്നിവരും കലാ നിരൂപകന് എം വി നാരായണന്, പ്രൊഫസര്‍ ജോര്‍ജ് എസ് പോള്‍, കെ ബി രാജാനന്ദ്, സുകുമാരി നരേന്ദ്ര മേനോന്, കലാമണ്ഡലം സുഗന്ധി എന്നിവര്‍ അംഗങ്ങളായ പുരസ്കാര നിര്‍ണയസമിതിയാണ് ഫെല്ലോഷിപ്പും അവാര്‍ഡും എന്‍ഡോവ്മെന്റും നിര്‍ണയിച്ചത്. ക്യാഷ് പ്രൈസും കീര്‍ത്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. കേരള കലാ മണ്ഡലം വാര്‍ഷികവും വള്ളത്തോള്‍ ജയന്തിയോടുമനുബന്ധിച്ച് നവംബര്‍ 8ന് മണക്കുളം മുകുന്ദ രാജ സ്മൃതി സമ്മേളനത്തില്‍ എന്റോവ്മെന്റ്ുകളും നവംബര്‍ 9-ന് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ഫെലോഷിപ്പുകളും അവാര്‍ഡുകളും സമര്‍പ്പിക്കും. വിശദ വിവരങ്ങള്‍ക്ക്
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications