തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസനത്തിന്‌ ജനം വോട്ട്‌ ചെയ്യും; ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ, യുഡിഎഫിന് വിമർശനം!!

Google Oneindia Malayalam News

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടത് മുന്നണി കൺവീനറുമായ എ വിജയരാഘവൻ. സർക്കാരിന്റെ വികസനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. വികസനത്തിന് ജനം വോട്ട് ചെയ്യും വലിയ തിരഞ്ഞെടുപ്പ് വിജയമാണ് എൽഡിഎഫിന് ഇത്തവണയുണ്ടാകുക.

കോട്ടയത്ത് കിംഗ് മേക്കറാകും, ജനപക്ഷം കൂടുതൽ സീറ്റ് നേടും, സർക്കാർ വിരുദ്ധ വികാരമില്ലെന്ന് പിസി ജോർജ് കോട്ടയത്ത് കിംഗ് മേക്കറാകും, ജനപക്ഷം കൂടുതൽ സീറ്റ് നേടും, സർക്കാർ വിരുദ്ധ വികാരമില്ലെന്ന് പിസി ജോർജ്

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: വികസനത്തിന്‌ ജനം വോട്ട്‌ ചെയ്യും; ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ

യുഡിഎഫ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തെ വേദിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ കേരള വർമ കോളേജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

a-vijayaradhavan4-160

മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തി, ഒറ്റതിരിഞ്ഞ് മുഖ്യമന്ത്രിയെ ആക്രമിച്ചു, കൊല്ലത്ത് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തി, തിരഞ്ഞെടുപ്പ് കാലത്ത് സമാധാന അന്തരീക്ഷം തകർക്കാനും ശ്രമം നടത്തി. ബിജെപി മുതൽ ജമാഅത്തെ ഇസ്ലാമി വരെയുള്ള കൂട്ട് യുഡിഎഫും ഉണ്ടാക്കി. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എൽഡിഎഫിന് ജനങ്ങൾ വോട്ട് ചെയ്യുമെന്നും കെ എം മാണിയെ പിന്നിൽ നിന്ന് ചതിച്ചത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

യൂത്ത് കോണ്‍ഗ്രസില്‍ ഇനി തിരഞ്ഞെടുപ്പില്ല, രാഹുലിന്റെ ഇടപെടല്‍, ജയിക്കാന്‍ ഇനി ഈ മാര്‍ഗങ്ങള്‍!!യൂത്ത് കോണ്‍ഗ്രസില്‍ ഇനി തിരഞ്ഞെടുപ്പില്ല, രാഹുലിന്റെ ഇടപെടല്‍, ജയിക്കാന്‍ ഇനി ഈ മാര്‍ഗങ്ങള്‍!!

ബിജെപിയുടേത് നാടകം, ഇത് തന്നെ ദില്ലിയിലും അരങ്ങേറി: വാഹന വ്യൂഹം ആക്രമിച്ച സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മമതബിജെപിയുടേത് നാടകം, ഇത് തന്നെ ദില്ലിയിലും അരങ്ങേറി: വാഹന വ്യൂഹം ആക്രമിച്ച സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മമത

Thrissur
English summary
Kerala Local Body election: A Vijayaraghavan shares hopes on LDF's victory in poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X