തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരും പ്രതീക്ഷ ചോർന്ന് ബിജെപി? പോളിംഗ് കണക്കിൽ പാർട്ടിക്ക് അങ്കലാപ്പ്..പ്രതീക്ഷ ഇരട്ടിച്ച് എൽഡിഎഫ്

Google Oneindia Malayalam News

തൃശ്ശൂർ; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയ്ക്കൊപ്പം ബിജെപി പ്രതീക്ഷ പുലർത്തുന്ന മറ്റൊരു ജില്ലയാണ് തൃശ്ശൂർ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് പാർട്ടി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ ശക്തമാക്കിയത്. എന്നാൽ ജില്ലയിൽ കോർപറേഷനിൽ പോളിംഗ് ശതമാനം കുറഞ്ഞത് ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

രണ്ട് ജില്ലകൾ

രണ്ട് ജില്ലകൾ

ബിജെപി വലിയ പ്രതീക്ഷ പുലർത്തിയ രണ്ട് ജില്ലകളാണ് തിരുവനന്തപുരവും തൃശ്ശൂരും. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുമെന്നായിരുന്നു ബിജെപി വെല്ലുവിളിച്ചത്. 100 അംഗ ഭരണസമിയുള്ള കോർപറേഷനിൽ 35 സീറ്റുകൾ പിടിക്കാൻ കഴിഞ്ഞ തവണ ബിജെപിക്ക് സാധിച്ചിരുന്നു.

ആവേശം ചോർന്ന് ബിജെപി

ആവേശം ചോർന്ന് ബിജെപി

ഇക്കുറി 55 സീറ്റുകൾ വരെ പിടിക്കാൻ സാധിക്കുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടത്. മത്സരം കടുപ്പിച്ച് വലിയ രീതിയിലുള്ള പ്രചരണങ്ങളും പാർട്ടി നടത്തി.പഴുതടച്ചുള്ളതായിരുന്നു സ്ഥാനാർത്ഥി നിർണയവും. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ആവേശം ചോർന്ന നിലയിലാണ് പാർട്ടി. പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.

തൃശ്ശൂരിലെ പോളിംഗ് കണക്കുകൾ

തൃശ്ശൂരിലെ പോളിംഗ് കണക്കുകൾ

ബിജെപി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞതിനോടൊപ്പം തന്നെ എൽഡിഎഫ് വോട്ടുകൾ കൃത്യമായി അവരുടെ പെട്ടിയിൽ വീണെന്നതും ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം പോളിംഗ് ഉയർന്നതും ബിജെപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ തൃശ്ശൂരും തിരിച്ചടി നേരിടുമോയെന്ന ആശങ്ക ബിജെപി ക്യാമ്പിൽ ശക്തമായിട്ടുണ്ട്.

ജില്ലയിൽ പോളിംഗ് ഉയർന്നു

ജില്ലയിൽ പോളിംഗ് ഉയർന്നു

തൃശൂർ ജില്ലയിൽ ആകെ പോളിംഗ് ശതമാനം 74.92 ആയിരുന്നു. 2015 ൽ ഇത് 76.5 ആയിരുന്നു. നഗരസഭയില്‍ 2015 ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8 ശതമാനം പോളിംഗില്‍ ആണ് കുറവ് വന്നത്.തൃശൂര്‍ കോര്‍പ്പറേഷനില്‍ 63.79 %, ചാലക്കൂടി 77.26 %, ഇരിങ്ങാലക്കുട 74, കൊടുങ്ങല്ലൂര്‍ 79, ചാവക്കാട് 75.92, ഗുരുവായൂര്‍ 72.88, കുന്നംകുളം 76.79, വടക്കാഞ്ചേരി 79.32 % എന്നിങ്ങനെയാണ് പോളിംഗ്.

എൽഡിഎഫിന് മുൻതൂക്കം

എൽഡിഎഫിന് മുൻതൂക്കം

തൃശ്ശൂരിൽ 2015 ൽ ജില്ലാപഞ്ചായത്ത്, കോർപറേഷൻ, നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ എൽഡിഎഫിനായിരുന്നു മുൻതൂക്കം. ജില്ലയിൽ പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങൾക്ക് അനുകൂലമായെന്ന് എൽഡിഎഫ് നേതൃത്വം കരുതുന്നുണ്ട്. അതേസമയം തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞതിന്റെ ആശങ്കയിലാണ് യുഡിഎഫും എൻഡിഎ ക്യാമ്പും.

Recommended Video

cmsvideo
Actor Krishnakumar exclusive interview
യുവാക്കളുടെ വോട്ട്

യുവാക്കളുടെ വോട്ട്

എന്നിരുന്നാലും ജില്ലയിലെ യുവാക്കളുടെ വോട്ടുകൾ തങ്ങൾക്ക് ലഭിച്ചുവെന്ന അവകാശവാദമാണ് ബിജെപി ഉയർത്തുന്നത്. പ്രത്യേകിച്ച് ശക്തമായ ത്രികോണമത്സരത്തിന് വഴിയൊരുങ്ങിയ കൊടുങ്ങല്ലൂർ ഉൾപ്പെടെയുള്ള നഗരസഭകളിൽ. ഇവിടെ ഉത്തവണ 79 ശതമാനമായിരുന്നു പോളിംഗ്.
നിലവില്‍ ബിജെപിക്ക 16 സീറ്റാണ് ഉള്ളതെങ്കിലും പത്ത് സീറ്റെങ്കിലും അധികം നേടാന്‍ കഴിയുമെന്നാണ് പാർട്ടി പ്രതീക്ഷ പുലർത്തുന്നത്.

മധ്യകേരളം ചുവക്കും? പോളിംഗിൽ വൻ കുതിപ്പ്..പ്രതീക്ഷ ഉയർന്ന് ഇടത് മുന്നണി..കോട്ടയത്തുംമധ്യകേരളം ചുവക്കും? പോളിംഗിൽ വൻ കുതിപ്പ്..പ്രതീക്ഷ ഉയർന്ന് ഇടത് മുന്നണി..കോട്ടയത്തും

ജോസ് കെ മാണിക്ക് പാളിയോ? കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗിൽ വൻ ഇടിവ്ജോസ് കെ മാണിക്ക് പാളിയോ? കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗിൽ വൻ ഇടിവ്

നാസയുടെ ചന്ദ്രദൗത്യ സംഘത്തിൽ ഹൈദരാബാദിൽ വേരുള്ള ഇന്ത്യൻ വംശജനും; അറിയാം രാജാ ചാരിയെനാസയുടെ ചന്ദ്രദൗത്യ സംഘത്തിൽ ഹൈദരാബാദിൽ വേരുള്ള ഇന്ത്യൻ വംശജനും; അറിയാം രാജാ ചാരിയെ

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി;ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചുആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി;ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു

Thrissur
English summary
kerala local body election; BJP hopes fades in Thrissur because of low polling turn out in corporation area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X