തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബി ഗോപാലകൃഷ്ണന്റെ വോട്ടുമറിക്കൽ പ്രസ്താവന തിരിഞ്ഞുകൊത്തി; തോൽവിക്കുള്ള മുൻകൂർ ജാമ്യമല്ലേയെന്ന് എതിർചേരി

Google Oneindia Malayalam News

തൃശ്ശൂർ: തദ്ദേശ തിരഞ്ഞടുപ്പിന്റെ മൂന്നാംഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ എൽഡിഎഫിനും യുഡിഎഫിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബി ഗോപാലകൃഷ്ണൻ. തൃശ്ശൂർ കോർപ്പറേഷനിൽ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും തൃശ്ശൂർ കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ മത്സരിച്ച തനിക്കെതിരെ സിപിഎം കോൺഗ്രസിന് വോട്ട് മറിച്ചുവെന്നും ഇതിന് തെളിവുണ്ടെന്നുമാണ് ബി ഗോപാലകൃഷ്ണൻ അവകാശപ്പെടുന്നത്.

 രാവിലേം ഉച്ചയ്ക്കും വൈകീട്ടും അറസ്റ്റ്..എന്തൊക്കയായിരുന്നു, പൊള്ളത്തരം ജനത്തിന് മനസിലായി; ജലീൽ രാവിലേം ഉച്ചയ്ക്കും വൈകീട്ടും അറസ്റ്റ്..എന്തൊക്കയായിരുന്നു, പൊള്ളത്തരം ജനത്തിന് മനസിലായി; ജലീൽ

വോട്ട് ചോർച്ചയോ?

വോട്ട് ചോർച്ചയോ?


ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിൽ 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ ഐ ലളിതാംബികയാണ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഇതിന് ശേഷം ഇത് ബിജെപിയ്ക്ക് സ്വാധീനമുള്ള മേഖലയായി മാറുകയായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഇവിടെ നിന്ന് ബിജെപിക്ക് നല്ലൊരു ശതമാനം വോട്ട് ലഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാൻ ബിജെപിയുടെ ആധിപത്യം ഇടയാക്കുകയും ചെയ്തിരുന്നു.

 സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞ്

സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞ്

കുട്ടൻകുളങ്ങരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിറ്റിംഗ് കൌൺസിലർക്ക് സീറ്റ് നൽകാതെ ഇവിടേക്ക് ബി ഗോപാലകൃഷ്ണനെ സ്ഥാനാർത്ഥിയായി പരിഗണിച്ചത് പാർട്ടിയ്ക്കുള്ളിൽ വിയോജിപ്പിന് കാരണമായിരുന്നു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒരു വിഭാഗം ഗോപാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. ചാനൽ ചർച്ചയ്ക്കിടെ എൽഡിഎഫിനെയും യുഡിഎഫിനെയും ലക്ഷ്യമിട്ട് ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവ മറ്റൊരു വിവാദത്തിന് കൂടിയിടയാക്കി. ഇത് ബിജെപിയിലെ എതിർചേരിയിലുള്ളവർ ഏറ്റെടുക്കുകയായിരുന്നു.

ആരോപണം എന്തുകൊണ്ട്?

ആരോപണം എന്തുകൊണ്ട്?

ബിജെപിക്കുള്ളിൽ ഗോപാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം എതിർത്തവരുടെ വോട്ട് കുറയും എന്ന സംശയത്തെ തുടർന്നാണ് വോട്ട് മറിച്ചുവെന്ന ആരോപണവുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ വാദം. കുട്ടൻകുളങ്ങരയിൽ ഗോപാലകൃഷ്ണന്റെ തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. അതേ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 500 ഓളം വോട്ടുകളും ലോക്സഭാ തിരഞ്ഞെടുപ്പിൽ 700 വോട്ടുകളുമാണ് ബിജെപി നേടിയത്. ഈ സാഹചര്യത്തിൽ ഇടതുപക്ഷം വോട്ട് മറിച്ചിട്ടുണ്ടെങ്കിൽപ്പോലും എന്തിനാണ് ഭയപ്പെടുന്നതെന്നും പ്രവർത്തകർ ചോദിക്കുന്നു.

വോട്ട് കച്ചവടമെന്ന്

വോട്ട് കച്ചവടമെന്ന്

താൻ മത്സരിച്ച ഡിവിഷനിൽ 283 വോട്ട് കോൺഗ്രസിന് നൽകി. മൂന്നാം ഡിവിഷനിഷനിൽ സിപിഎമ്മിന് മറുപടിയായി 150 കോൺഗ്രസ് നൽകിയതിനും തെളിവുകളുണ്ടെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ഈ തിരഞ്ഞെടുപ്പിൽ സിപഎം- കോൺഗ്രസ് വോട്ട് കച്ചവടമാണ് നടന്നതെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ സഖ്യമായി മാറുമെന്നുറപ്പാണെന്നും ബി ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ കോർപ്പറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർത്ഥി കൂടിയാണ് ബി ഗോപാലകൃഷ്ണൻ.

സിപിഎമ്മിനും കോൺഗ്രസിനും തിരിച്ചടി

സിപിഎമ്മിനും കോൺഗ്രസിനും തിരിച്ചടി

കോൺഗ്രസും സിപിഎമ്മും മുസ്ലിം തീവ്രവാദികളുമായി പോലും രാഷ്ട്രീയ സഖ്യമുണ്ടാക്കി. പരസ്പരം വോട്ട് കച്ചവടം നടത്തി ബിജെപിയുടെ വിജയം തടയാൻ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. അതേ സമയം ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം ചേരുന്നത് മതേതരത്വം മറയാക്കി വോട്ട് നേടാൻ ശ്രമം നടത്തിവന്നിരുന്ന സിപിഎമ്മിനും കോൺഗ്രസിനും തിരിച്ചടിയായിട്ടുണ്ട്. ഇപ്പോൾ 500ലധികം ന്യൂനപക്ഷ സ്ഥാനാർത്ഥികൾ ബിജെപിയിൽ മത്സരിക്കുന്നുണ്ടെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

 പ്രസ്താവന തെളിവെന്ന്

പ്രസ്താവന തെളിവെന്ന്

കെ മുരളീധരന്റെ പ്രസ്താവന കോൺഗ്രസും സിപിഎമ്മും തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയതിന്റെ തെളിവാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിൽ നിന്നും വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇമ്രാൻ ഖാന്റെയും പാകിസ്താന്റെയും വോട്ടും സഹായവും തേടുന്ന തരത്തിൽ ഇരുപാർട്ടികളും അധഃപതിച്ചിരിക്കുന്നതിന്റെ തെളിവാണ് കെ മുരളീധരന്റെയും മുഖ്യമന്ത്രിയുടെയും പ്രസ്താവനയെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചു.

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy

Thrissur
English summary
Kerala Local Body Election: Clash errupted inside BJP over B Gopalakrishnan's allegation against LDF and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X