തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനാഥമായ ബസ് ഇനി പോസ്റ്റർവണ്ടി: തൃശ്ശൂരിൽ വേറിട്ട പ്രചാരണം, തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടികൾ!!

Google Oneindia Malayalam News

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തന്നെ പാർട്ടി പ്രവർത്തകരെല്ലാം ചുവരുകളിൽ പോസ്റ്ററൊട്ടിക്കാനും ചുവരെഴുത്ത് നടത്താനും ആരംഭിച്ചു കഴിഞ്ഞു. തൃശ്ശൂരിൽ നേരത്തെ തന്നെ പാർട്ടികളെല്ലാം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വേറിട്ടൊരു കാഴ്ചയാണ് തൃശ്ശൂരിൽ നിന്ന് കാണാൻ സാധിക്കുന്നത്. അനാഥമായി റോഡരികിൽ കിടന്നിരുന്ന ബസുകളാണ് ഇപ്പോൾ സിപിഎം പാർട്ടികളുടെ പോസ്റ്റർ വണ്ടിയായി മാറിയിട്ടുള്ളത്.

എരുമേലിയിലും പൂഞ്ഞാറിലുമടക്കം മുസ്ലീം ലീഗ് തനിച്ച് മത്സരത്തിന്, യുഡിഎഫിൽ കലാപക്കൊടിഎരുമേലിയിലും പൂഞ്ഞാറിലുമടക്കം മുസ്ലീം ലീഗ് തനിച്ച് മത്സരത്തിന്, യുഡിഎഫിൽ കലാപക്കൊടി

 elections-154

Recommended Video

cmsvideo
Kerala local body election's star is printed masks | Oneindia Malayalam

സിപിഎമ്മിന് പുറമേ കോൺഗ്രസും ബിജെപിയും കേടായ ബസ് പോസ്റ്ററുകൾ ഒട്ടിക്കുന്നതിനായി ഉപയോഗിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ അരിവാൾ ചുറ്റിക നക്ഷത്രത്താൽ തിളങ്ങി നിൽക്കുന്നകയാണ് ഈ ബസ്. വാഴാനി ഡാം പരിസരത്തെ റോഡിൽ നിർത്തിയിട്ടിരിക്കുന്ന അനാഥമായ ബസാണിത്. ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ ബസ് ഇപ്പോൾ പാർട്ടി പ്രചാരണത്തിന് ഉപയോഗപ്രദമായിത്തീർന്നിരിക്കുകയാണ്. ബസിന്റെ ടയറുപോലും പാർട്ടി പ്രവർത്തകർ വെറുതെ വിട്ടിട്ടില്ലെന്ന് ചുരുക്കം. പാർട്ടിയുടെ ചിഹ്നങ്ങളും പേരുമെല്ലാം എഴുതിച്ചേർത്തിട്ടുണ്ട്. വേറിട്ട രീതിയിലൂടെ ഇത്തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ വരവേൽക്കാൻ തന്നെയാണ് പാർട്ടി അണികളുടെ തീരുമാനം.

Thrissur
English summary
kerala Local body Election: Old bus became poster vehicle in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X