തൃശൂരില്‍ ആദ്യ ലീഡ് ബിജെപിക്ക്; കോര്‍പ്പറേഷനിലെ രണ്ട് സീറ്റില്‍ മുന്നില്‍, താമര വിരിയുമോ?
തൃശൂര്‍: തൃശൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുന്നതില്‍ നിന്ന് തൃശൂരില്‍ എന്‍ഡിഎയാണ് മുന്നിട്ട് നില്‍ക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷനിലാണ് എന്‍ഡിഎ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. കോര്‍പ്പറേഷനിലെ രണ്ട് സീറ്റില്‍ എന്‍ഡിഎ ഇപ്പോള്‍ മുന്നിലാണ്. മധ്യ കേരളത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ ജില്ലയായിരുന്നു തൃശൂര്‍.

തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്നത് കോര്‍പറേഷനിലേക്കാണ്. കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലയാണ് തൃശൂര്‍. ബിജെപിയുടെ സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. 63.79 ശതമാനം പേര്‍ കോര്‍പറേഷനിലേക്ക് ഇത്തവണ വോട്ട് ചെയ്തു.
അതേസമയം, 2015 ലേതിനേക്കാള്‍ നേട്ടമുണ്ടാക്കി 28 മുതല്‍ 33 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇടത് ക്യാമ്പിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.












Click it and Unblock the Notifications