തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈസന്‍സില്ലാ കണ്ടക്ടമാര്‍ കുടുങ്ങി, ടിക്കറ്റില്ലാതെ ഓട്ടം; 165 ബസുകള്‍ക്ക് പിഴയിട്ട് എംവിഡി

Google Oneindia Malayalam News

തൃശൂർ: ബസുകൾക്കെതിരെ വ്യാപക നടപടിയുമായി മോട്ടോർ വാചഹന വകുപ്പ്. തൃശൂരിൽ നടത്തിയ 65 ബസുകള്‍ക്കെതിരെ എംവിഡി നടപടിയെടുത്തു. എയര്‍ ഹോണ്‍, മ്യൂസിക് സിസ്റ്റം ഉപയോഗം, യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസന്‍സ് ഇല്ലാത്ത കണ്ടക്ടമാര്‍ എന്നീ കുറ്റകൃത്യങ്ങള്‍ നടത്തിയ ബസുകൾക്കെതിരെയാണ് നടപടി.

വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാന്‍ഡുകളിലാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസുകൾക്ക് പുറമേ കെഎസ്ആർടിസി ബസിലും സംഘം പരിശോധന നടത്തി.

mvd

165 ബസുകളില്‍ നടത്തിയ പരിശോധനയിൽ 1.65 ലക്ഷം രൂപ പിഴയാണ് എംവിഡി ഈടാക്കിയത്. സെപ്തംബര്‍ 19 മുതല്‍ 23 വരെയാണ് പരിശോധന നടത്തിയത്.തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സുരേഷ് കുമാര്‍ കെകെ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിഎസ് സിന്റോ, കൃഷ്ണകുമാര്‍ എന്നീ ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്. പരിശോധന അടുത്ത ആഴ്ചയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബിഗ്‌ബോസിലെ പരിപ്പുകറിയും ചോറും കഴിച്ചുകഴിച്ച് റോണ്‍സന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുതള്ളി ആരാധകര്‍ബിഗ്‌ബോസിലെ പരിപ്പുകറിയും ചോറും കഴിച്ചുകഴിച്ച് റോണ്‍സന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുതള്ളി ആരാധകര്‍

സ്വകാര്യ ബസുകളുടെ മരണയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലും കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ 62 ബസുകൾക്കെതിരെ വിവിധ നിയമ ലംഘനങ്ങൾക്ക് നടപടിയെടുത്തത്.
61,500 രൂപ പിഴ ചുമത്തി.

പട്ടാമ്പി ചാലിശ്ശേരിയിൽ സ്‌കൂട്ടറിനെ ബസ് അപകടകരമായ രീതിയിൽ മറികടക്കുകയും സ്‌കൂട്ടർ ഓടിച്ചിരുന്ന പെൺകുട്ടി ബസിനെ പിന്തുടർന്ന് ഡ്രൈവറെ താക്കീത് ചെയ്ത സംഭവത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

പാലക്കാട് - ഒറ്റപ്പാലം - പട്ടാമ്പി, പാലക്കാട് - നാട്ടുകൽ, പാലക്കാട് - വാണിയമ്പാറ തുടങ്ങിയ മൂന്ന് പാതകളിലും പട്ടാമ്പി, ചാലിശ്ശേരി, കൂറ്റനാട് ഭാഗത്തുമാണ് പരിശോധന നടന്നത്.പെർമിറ്റില്ലാതെയും സ്പീഡ് ബ്രേക്കർ ഘടിപ്പിക്കാതെയും ഓടുന്ന ബസുകളെവരെ പരിശോധനയിൽ കണ്ടെത്തി.വാതിലടയ്ക്കാതെ യാത്രചെയ്തതിനും അനധികൃതമായ മ്യൂസിക് സിസ്റ്റം ഉപയോഗിച്ചതിനും മൂന്ന് ബസുകൾക്കെതിരേ നടപടിയെടുത്തു. 33 ബസുകൾ ടിക്കറ്റ് നൽകുന്നില്ലെന്നും കണ്ടെത്തി.

പരിശോധന തുടരുമെന്ന് പാലക്കാട് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എം.കെ. ജയേഷ്‌കുമാറും അറിയിച്ചിരുന്നു. അതേസമയം നിയമലംഘനം നടത്തിയ ഓട്ടോകൾക്കെതിരെ എംവിഡി നടപടിയെടുത്തിട്ടുണ്ട്. മോട്ടോർ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ മീറ്റർ ഉപയോഗിക്കാതെ സർവീസ് നടത്തിയ 30 പേർക്കെതിരെ നടപടി എടുത്തിരുന്നു. ആകെ 72 ഓട്ടോകൾക്കെതിരെ വിവിധ നിയമലംഘനങ്ങൾക്ക് 1.72 ലക്ഷം രൂപ പിഴ ഈടാക്കി.

വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലെന്ന് വിഡി സതീശൻ, പോപ്പുലർ ഫ്രണ്ട് നടത്തിയത് ഒളിപ്പോരെന്ന് കാനംവർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലെന്ന് വിഡി സതീശൻ, പോപ്പുലർ ഫ്രണ്ട് നടത്തിയത് ഒളിപ്പോരെന്ന് കാനം

Thrissur
English summary
kerala motor vehicle department strict action against private and ksrtc bus impose fine rs 1.5 lakh to 165 bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X