• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ക്ക് പിന്നിലാര്? പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

  • By Desk

തൃശൂര്‍: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. സമൂഹത്തില്‍ വളരെ മാന്യമായി ജീവിക്കുന്നവര്‍ക്ക് പോലും അശ്ലീലതയുടെ പിന്നാമ്പുറങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. മലയാളി കുട്ടികള്‍ പോലും ഇത്തരം സംഘങ്ങളുടെ വലയില്‍ വീഴുന്നുവെന്നുവെന്ന ആശങ്കപ്പെടുത്തുന്ന സത്യവും പോലീസ് കണ്ടെത്തി. എങ്ങനെയാണ് കുട്ടികള്‍ ഇത്തരം സംഘങ്ങളുടെ വലയില്‍ വീഴുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ തൃശൂര്‍ പോലീസ് വിശദീകരിക്കുന്നു...

അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതിന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എണ്‍പതോളം കേസുകളാണ് ഓപറേഷന്‍ പി ഹണ്ടിനിടെ രജിസ്റ്റര്‍ ചെയ്തത്. 47 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും നിരവധി ചിത്രങ്ങളും വീഡിയോകളും പിടിച്ചെടുത്തു. തൃശൂരിലും ഒരാള്‍ പിടിയിലായി. റെയ്ഡില്‍ പോലീസ് പിടിച്ചെടുത്ത ദൃശ്യങ്ങളെല്ലാം വളരെ ഗുരുതര സ്വഭാവമുള്ളവയാണ്.

ഇത്തരം വീഡിയോകളും ചിത്രങ്ങളും വിദേശത്ത് നിന്നും മാത്രം ഉത്ഭവിക്കുന്നതോ, വിദേശികള്‍ മാത്രം കൈകാര്യം ചെയ്യുന്നതോ അല്ല. ഇവയില്‍ മിക്കതിലും കേരള പശ്ചാത്തലവും മലയാളി സാന്നിധ്യവും പ്രകടമാണ്. അതായത്, കുറ്റവാളികള്‍ നമുക്കിടയിലുള്ളവരും കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നവര്‍ നമ്മുടെ കുട്ടികളുമാണ് എന്നതാണ്.

കിടിലന്‍ ചോദ്യവുമായി ശശി തരൂര്‍; ഇന്ദിര സന്ദര്‍ശിച്ചപ്പോള്‍ പാകിസ്താനെ രണ്ടാക്കി! മോദി, ഇനി എന്താണ്

പോലീസ് പരിശോധിച്ച ചില വീഡിയോകളുടെ ദൃശ്യങ്ങള്‍ വീടിനകത്ത് വെച്ച് ചിത്രീകരിച്ചിട്ടുളളതാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ലൈംഗിക ചൂഷണങ്ങളും വീടിനകത്തുവെച്ചോ അല്ലെങ്കില്‍ ബന്ധുക്കളുടേയോ അയല്‍വാസിയുടേയോ വീടിനകത്തുവെച്ചോ സംഭവിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും കുറ്റവാളികള്‍ ചിത്രീകരിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ഡാര്‍ക്ക് നെറ്റില്‍ ഇത് വലിയ തുകയ്ക് വില്‍പന നടത്തുകയും ചെയ്യുന്നു.

മോദി ലാഡാക്കിലെ ആശുപത്രിയില്‍ പോയത് ഫോട്ടോ എടുക്കാന്‍... മരുന്നില്ല, ഡോക്ടറില്ല, ഫോട്ടോഗ്രാഫറുണ്ട്

ഇത്തരം ദൃശ്യങ്ങള്‍ക്ക് പിന്നില്‍ ആരാണ് ?

രക്ഷിതാക്കള്‍ അറിഞ്ഞോ അറിയാതേയോ കാണിക്കുന്ന അശ്രദ്ധ കുറ്റവാളികള്‍ ചൂഷണം ചെയ്യുന്നു. അശ്ലീല വീഡിയോ ചിത്രീകരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഒളിക്യാമറകളാണ്. വീടിനകത്തും സ്വകാര്യ സ്ഥലങ്ങളിലും ശുചിമുറികളിലും ആരൊക്കെ പ്രവേശിക്കുന്നുവെന്ന് കൃത്യമായ അറിവ് എല്ലാവര്‍ക്കുണ്ടാകണം. കിടപ്പറകളിലും, ശുചിമുറികളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കപെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. വിവിധ കാര്യങ്ങള്‍ക്കായി വീടിനകത്ത് പ്രവേശിക്കുന്നവരെക്കുറിച്ച് കൃത്യമായ നിരീക്ഷണം ആവശ്യമാണ്.

യോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പം

പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത അശ്ലീല ദൃശ്യങ്ങളില്‍ പെണ്‍കുട്ടികളുടേതു മാത്രമല്ല ആണ്‍കുട്ടികളുടേതുമുണ്ട്. കുട്ടികള്‍ ആരോടൊപ്പമാണ് കളിക്കുന്നത്, ഇടപഴകുന്നത്, സമയം ചിലവഴിക്കുന്നത്, ആരെല്ലാമാണ് അവരെ സമീപിക്കുന്നത് എന്നെല്ലാം ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

ലോക്‌ഡൌണ്‍ കാലത്ത് കുട്ടികള്‍ കൂടുതലായും ഓണ്‍ലൈന്‍ പഠനത്തെയാണ് ആശ്രയിക്കുന്നത്. മുതിര്‍ന്നവരാകട്ടെ, കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ് അധിഷ്ഠിത ജോലികളില്‍ ഏര്‍പ്പെടുന്നു. ഇത് ആളുകളുടെ പൊതുവിലുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ സജീവമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായുളള കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് ഇത് കാരണമാണ്.

Thrissur

English summary
Kerala Police describe how children cheated by abusers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X