തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവംബര്‍ ഒന്നുമുതല്‍ സ്വകാര്യബസ് സമരം: അനിശ്ചിതകാല സമരം ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നവംബര്‍ ഒന്നുമുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ആഹ്വാനം ചെയ്തത്. മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജിന് സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ചുരൂപയും യാത്രാനിരക്ക് 25 ശതമാനവുമാക്കുക, കിലോമീറ്റര്‍ നിരക്കില്‍ കാലോചിതമായ വര്‍ധനവ് ഏര്‍പ്പെടുത്തുക, ഡീസല്‍ വിലയില്‍ ബസുകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

<strong>ശബരിമലയിലെ അക്രമികളെ പുകച്ച് പുറത്ത് ചാടിച്ച് പോലീസ്, ജാമ്യം പോലും കിട്ടില്ല, പകച്ച് ബിജെപി</strong>ശബരിമലയിലെ അക്രമികളെ പുകച്ച് പുറത്ത് ചാടിച്ച് പോലീസ്, ജാമ്യം പോലും കിട്ടില്ല, പകച്ച് ബിജെപി

ഭീമമായ ഡീസല്‍വില വര്‍ധനവ് മൂലം സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ബസ് വ്യവസായം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് ബസുടമകള്‍ വ്യക്തമാക്കി. രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞതവണ ബസ് ചാര്‍ജ് വര്‍ധിക്കുമ്പോള്‍ ഡീസല്‍വില 62 രൂപയായിരുന്നു. ഡീസല്‍വില 80 രൂപയായതോടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്. ഒരു ലിറ്ററില്‍ 18 രൂപയുടെ വര്‍ധനവുമൂലം 70 മുതല്‍ 2000 രൂപവരെ അധിക ചെലവ് വേണ്ടി വരുന്നതിനാല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ്് ഫോറം പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പത്ത്, ട്രഷറര്‍ സി.എം. ജയാനന്ദ്, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ്് ഫോറം ഓര്‍ഗനൈസേഷന്‍ ട്രഷറര്‍ വി.എസ്. പ്രദീപ്, ജില്ലാ പ്രസിഡന്റ് ടി.വി. വര്‍ഗീസ്, സംസ്ഥാന സമിതിയംഗം എം.എം. ജോണ്‍സണ്‍ എന്നിവര്‍ പറഞ്ഞു.

bus-strike-1-1


സംസ്ഥാനത്ത് മൂവായിരത്തോളം സ്വകാര്യബസുകളും ജില്ലയില്‍ മുന്നൂറോളം സ്വകാര്യബസുകളും സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നും ബസുടമകള്‍ പറഞ്ഞു. ഡീസല്‍ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇളവ് നല്‍കില്ലെന്ന് പറയുന്ന സാഹചര്യത്തില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും വ്യക്തമാക്കി.


സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യം: ബസുടമകള്‍

ഇന്ധനവില വര്‍ധിച്ചതിനെ തുടര്‍ന്ന് ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് ബസുടമകള്‍. തൃശൂരില്‍ 300 റോളം സ്വകാര്യബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. സംസ്ഥാനത്ത് 3000 ത്തോളം സ്വകാര്യബസുകളും ഓടാതെ കയറ്റിയിട്ടിരിക്കുകയാണ്. ഭീമമായ ഡീസല്‍വില വര്‍ധനവുമൂലം സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ബസ് വ്യവസായം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് ബസുടമകള്‍ വ്യക്തമാക്കി.

രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞതവണ ബസ് ചാര്‍ജ് വര്‍ധിക്കുമ്പോള്‍ ഡീസല്‍വില 62 രൂപയായിരുന്നു. ഡീസല്‍വില 80 രൂപയായതോടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്. ഒരു ലിറ്ററില്‍ 18 രൂപയുടെ വര്‍ധനവ് മൂലം 70 മുതല്‍ 2000 രൂപവരെ അധിക ചെലവ് വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ്് ഫോറം പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പത്ത്, ട്രഷറര്‍ സി.എം. ജയാനന്ദ്, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഓര്‍ഗനൈസേഷന്‍ ട്രഷറര്‍ വി.എസ്. പ്രദീപ്, ജില്ലാ പ്രസിഡന്റ് ടി.വി. വര്‍ഗീസ്, സംസ്ഥാന സമിതിയംഗം എം.എം. ജോണ്‍സണ്‍ എന്നിവര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നും ബസുടമകള്‍ പറഞ്ഞു. ഡീസല്‍ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇളവ് നല്‍കില്ലെന്ന് പറയുന്ന സാഹചര്യത്തില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും വ്യക്തമാക്കി.

Thrissur
English summary
kerala private buses goes strike from November 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X