തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈസ് പ്രിൻസിപ്പൽ നിയമനം: കേരളവർമ്മ പ്രിൻസിപ്പൽ രാജി സമർപ്പിച്ചു, നിയമിതയായത് എ വിജയരാഘവന്റെ ഭാര്യ

Google Oneindia Malayalam News

തൃശ്ശൂർ: കേരള വർമ്മ കോളേജിൽ വൈസ് പ്രിൻസിപ്പൽ നിയമനം വിവാദത്തിലായിരിക്കെ പ്രിൻസിപ്പൽ രാജിവെച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എപി ജയദേവനാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജിൽ നിന്ന് രാജി വെക്കുന്നതായി കാണിച്ച് രാജിക്കത്ത് സമർപ്പിച്ചിട്ടുള്ളത്. കേരളവർമ്മ കോളേജിൽ ഇതുവരെയും ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പലിന്റെ ചുമതലകൾ നൽകുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയർന്നിട്ടുള്ളത്.

വളാഞ്ചേരി നഗരസഭയില്‍ ലീഗിനെ വെട്ടിലാക്കി വിമതര്‍; യുഡിഎഫിനെതിരെ വിഡിഎഫ്, കൂടെ ഇടതുംവളാഞ്ചേരി നഗരസഭയില്‍ ലീഗിനെ വെട്ടിലാക്കി വിമതര്‍; യുഡിഎഫിനെതിരെ വിഡിഎഫ്, കൂടെ ഇടതും

 തീരുമാനം അറിയിച്ചു

തീരുമാനം അറിയിച്ചു


സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ സ്ഥാനത്തേയ്ക്ക് നിയമിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. പ്രിൻസിപ്പൽ പദവി ഉപേക്ഷിച്ച് അധ്യാപനത്തിലേക്ക് തിരിച്ചുപോകാനാണ് നീക്കമെന്നും ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചെന്നുമാണ് പ്രിൻസിപ്പലിനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

 വൈസ് പ്രിൻസിപ്പൽ നിയമനം

വൈസ് പ്രിൻസിപ്പൽ നിയമനം

എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യ ഡോ. ആർ ബിന്ദുവിനെയാണ് കേരള വർമ്മ കോളേജിന്റെ വൈസ് പ്രിൻസിപ്പലായി നിയമിച്ചത്. ഒക്ടോബർ 30ന് ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കിയിരുന്നു. ഉത്തരവ് അനുസരിച്ച് നവംബർ 12നാണ് ഇവർ കേരള വർമ കോളേജിന്റെ വൈസ് പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്. കേരളവർമയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായിരുന്നു ഇവർ. കോളേജിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വൈസ് പ്രിൻസിപ്പലിനെ നിയമിക്കുന്നത്. നിയമനത്തിന് പിന്നാലെ പ്രിൻസിപ്പലിന്റെ അധികാരങ്ങളിൽ പകുതിയും വൈസ് പ്രിൻസിപ്പലിന് വീതിച്ചു നൽകിയിരുന്നില്ല.

 അധിക അധികാരം നൽകി?

അധിക അധികാരം നൽകി?

സിപിഎം വനിതാ നേതാവിന് അധിക ചുമതല നൽകുന്നതിനായി പുതിയ തസ്തിക സൃഷ്ടിച്ചെടുത്തുവെന്നാണ് ഉയർന്നിട്ടുള്ള ആരോപണം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിച്ചുവരുന്ന കേരള വർമ കോളേജിൽ അധികമായി സൃഷ്ടിച്ചിട്ടുള്ള വൈസ് പ്രിൻസിപ്പൽ തസ്തികയാണ് വിവാദത്തിനാധാരം. കോളേജ് പ്രിൻസിപ്പൽ അധികാരത്തിലിരിക്കെ വൈസ് പ്രിൻസിപ്പലിന് അധികാരം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പദവി സൃഷ്ടിച്ചിട്ടുള്ളതെന്ന ആരോപണവും ഇതോടെ ഉയർന്നിട്ടുണ്ട്.

 വൈസ് പ്രിൻസിപ്പൽ നിയമനം

വൈസ് പ്രിൻസിപ്പൽ നിയമനം

എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യ ഡോ. ആർ ബിന്ദുവിനെയാണ് കേരള വർമ്മ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചിട്ടുള്ളത്. നേരത്തെ ഇവർ തൃശ്ശൂർ മുൻ മേയറായിരുന്നിട്ടുമുണ്ട്. നിയമനം സംബന്ധിച്ച് ഒക്ടോബർ 30നാണ് ബോർഡ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ഉത്തരവ് അനുസരിച്ച് നവംബർ 12നാണ് ഇവർ കേരള വർമ കോളേജിന്റെ വൈസ് പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്. കേരളവർമയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊ ഫസറുമായിരുന്നു ഇവർ.

ചുമതലകൾ എന്തെല്ലാം?

ചുമതലകൾ എന്തെല്ലാം?

കേരള വർമ്മ കോളേജിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വികസന പ്രവർത്തനങ്ങൾ, കോളേജിന്റെ അക്രഡിറ്റേഷൻ എന്നിവ സംബന്ധിച്ചുള്ള ചുമതലകൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർ സംയുക്തമായാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ പുതിയ വൈസ് പ്രിൻസിപ്പൽ അധികാരമേറ്റെടുക്കുന്നതോടെ ഈ അധികാരങ്ങളെല്ലാം ഇവർക്ക് നൽകിക്കൊണ്ടുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. പിടിഎയ്ക്കും ഡവലപ്പ്മെന്റ് ഫോറത്തിനും കീഴിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ചുമതലയും ഇതോടെ വൈസ് പ്രിൻസിപ്പലിന്റെ അധികാര പരിധിയിലാണ് ഉൾപ്പെടുന്നത്.

ചുമതലകൾ കൈമാറി

ചുമതലകൾ കൈമാറി

കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾ, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയുടെ ചുമതല വൈസ് പ്രിൻസിപ്പലിനാണുള്ളത്. അതേ സമയം പരീക്ഷാ നടത്തിപ്പിനും കോളേജിന്റെ ദൈനംദിന കാര്യങ്ങളിലുമുള്ള ചുമതലകൾ പ്രിൻസിപ്പിലാണുള്ളത്. ഇതിനെല്ലാം പുറമേ ഭരണസമിതി നിർണ്ണയിക്കുന്ന ചുമതലകളും വൈസ് പ്രിൻസിപ്പൽ തന്നെ നിർവ്വഹിക്കണമെന്നും നിയമന ഉത്തരവിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. നാക് അക്രഡിറ്റേഷൻ സംബന്ധിച്ച കാര്യങ്ങളുടെ ചുമതലയും വൈസ് പ്രസിഡന്റിനായിരിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

Thrissur
English summary
Kerala Varma College principal resigns after controversy over appointment of new vice principal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X