തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളവര്‍മ്മ കോളജ്‌ സംഘര്‍ഷം: ഹോസ്റ്റല്‍ അടച്ചിട്ടു, സംഘര്‍ഷം ഫ്രഷേഴ്സ് ഡേയുമായി ബന്ധപ്പെട്ട്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശ്രീ കേരളവര്‍മ കോളജ്‌ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇതേ തുടര്‍ന്ന്‌ ഹോസ്റ്റല്‍ അടച്ചു. കഴിഞ്ഞ രണ്ടുദിവസമായി കോളജ്‌ കാമ്പസില്‍ തുടരുന്ന സംഘര്‍ഷം ഹോസ്റ്റലിലേക്കു വ്യാപിക്കുകയായിരുന്നു. കോളേജില്‍ ഫ്രഷേഴ്‌സ്‌ ഡേയുമായി ബന്ധപ്പെട്ടാണ്‌ സംഘര്‍ഷമുണ്ടായത്‌. കോളേജിനുള്ളില്‍ എസ്‌എഫ്‌ഐയും സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളും ഏറ്റുമുട്ടി. കോളേജിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌ക്കും പരിക്കേറ്റു. 11 സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാവിലെയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമായത്‌. പൊളിറ്റിക്കല്‍ സയന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫ്രഷേഴ്‌സ്‌ ഡേയുമായി ബന്ധപ്പെട്ടാണ്‌ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്‌.

<strong>അമ്മയ്ക്ക് എതിരെ നടിമാരുടെ തുറന്ന യുദ്ധം, നടിമാർ 'മീ ടൂ' വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന</strong>അമ്മയ്ക്ക് എതിരെ നടിമാരുടെ തുറന്ന യുദ്ധം, നടിമാർ 'മീ ടൂ' വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന

പൊളിറ്റിക്കല്‍ സയന്‍സ്‌ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്ലഷര്‍ ഡേ'യ്‌ക്കിടെ കെഎസ്‌യു അനുഭാവിയായ ലിപിനെ എസ്‌.എഫ്‌.ഐക്കാര്‍ മര്‍ദിച്ചിരുന്നു. മര്‍ദം കണ്ട്‌ സഹപാഠിയായ അമല്‍രാജു ഇടപെട്ടു സ്‌പോര്‍ട്‌സ്‌ താരം കൂടിയാണ്‌ അമല്‍ രാജു. തുടര്‍ന്ന്‌ ഹോസ്റ്റലിനു മുന്നില്‍ എസ്‌.എഫ.ഐക്കാര്‍ അമല്‍രാജുവിനെ മര്‍ദ്ദിച്ചു.

keralavarmacollegehostel-

ഇതറിഞ്ഞതോടെ സ്‌പോര്‍ട്‌സ്‌ ഹോസ്റ്റലിലെ ജൂഡോ വിദ്യാര്‍ഥികള്‍ ഇറങ്ങിവന്നു അമലിനെ രക്ഷിച്ചു. എസ്‌.എഫ്‌.ഐക്കാര്‍ ചെറുത്തപ്പോള്‍ കൂട്ടത്തല്ലായി. പോലീസ്‌ എത്തിയിട്ടും സംഘര്‍ഷം കത്തിപടര്‍ന്നു. ഭീഷണികള്‍ മുഴക്കി ഒരുസംഘം ഹോസ്റ്റലില്‍ തമ്പടിച്ചു. പോലീസ്‌ നിര്‍ദേശമനുസരിച്ച്‌ ഹോസ്റ്റല്‍ അടച്ചു. ഹോസ്റ്റല്‍ പൂട്ടിയതോടെ വീടുകളിലേക്കു മടങ്ങിയ വിദ്യാര്‍ഥികളിലൊരാളെ ബസ്‌ സ്‌റ്റോപ്പില്‍ എസ്‌.എഫ്‌.ഐക്കാര്‍ മര്‍ദിച്ചെന്നും പരാതിയുണ്ട്‌. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ കെമിസ്‌ട്രി ഡിപ്പാര്‍ട്‌മെന്റ്‌ മേധാവി പ്രഫ.ടി.ഡി.ശോഭയ്‌ക്ക്‌ കല്ലേറില്‍ പരുക്കേറ്റു.


സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: ആഘോഷത്തിന്റെ ഭാഗമായി രണ്ടാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ്‌ വിദ്യാര്‍ഥിയായ നിധിന്റെ മുഖത്ത്‌ ചില വിദ്യാര്‍ഥികള്‍ ചേര്‍ന്ന്‌ ചായമിടാന്‍ ശ്രമിച്ചു. നിധിന്‍ വിസമ്മതിച്ചതോടെ ഇയാളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ചെന്ന അതേ ക്ലാസിലെ അമല്‍രാജുവിനെയും സംഘം മര്‍ദിച്ചു. അമല്‍രാജു ജൂഡോ താരമാണ്‌. സംഭവത്തെത്തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തുകയും ഉച്ചയോടെ കോളേജ്‌ അടയ്‌ക്കുകയും ചെയ്‌തു. ഉച്ചയ്‌ക്കുശേഷം ഇത്‌ ചോദ്യംചെയ്യാനായി സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളായ 50 പേര്‍ സംഘം ചേര്‍ന്ന്‌ എത്തുകയും പിന്നീട്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരും സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്‌ നടക്കുകയും ചെയ്‌തു. ഇവര്‍ തമ്മിലുള്ള അടിക്കിടെ കെമിസ്‌ട്രി വിഭാഗം മേധാവി ഡോ. ടി.ഡി. ശോഭയ്‌ക്ക്‌ ഇഷ്ടികകൊണ്ട്‌ ഏറുകൊണ്ടു. നെഞ്ചിന്‌ പരുക്കേറ്റ അധ്യാപികയെ വെസ്റ്റ്‌ഫോര്‍ട്ട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ ആറുഎസ്‌.എഫ്‌.ഐ. വിദ്യാര്‍ഥികള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളില്‍ ആറുപേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. അടിയുണ്ടാക്കിയ സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളെ എസ്‌.എഫ്‌.ഐ.ക്കാരുടെ പരാതിയെത്തുടര്‍ന്ന്‌ ഹോസ്റ്റലില്‍നിന്ന്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു. എ.സി.പി. വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ്‌ പോലീസ്‌ എത്തിയത്‌. എസ്‌.എഫ്‌.ഐ.ക്കാരും സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളും തമ്മില്‍ മുമ്പും കോളേജില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ്‌ വെള്ളിയാഴ്‌ചയും നടന്നത്‌.

വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകളും പോലീസ്‌ വാങ്ങിവെച്ചു. ഹോസ്റ്റലില്‍നിന്ന്‌ എല്ലാ വിദ്യാര്‍ഥികളെയും പുറത്താക്കി. ഒരാഴ്‌ചത്തേക്ക്‌ ഹോസ്റ്റല്‍ അടച്ചു. പരിക്കേറ്റ അധ്യാപികയ്‌ക്ക്‌ പരാതികളില്ലെന്ന്‌ പോലീസിനെ അറിയിച്ചു. എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥികള്‍ നല്‍കിയ ലിസ്റ്റ്‌ പ്രകാരമാണ്‌ പോലീസ്‌ സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്‌. സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികള്‍ നല്‍കുന്ന ലിസ്റ്റ്‌ പ്രകാരം എസ്‌.എഫ്‌.ഐ.ക്കാരെയും കസ്റ്റഡിയിലെടുക്കുമെന്ന്‌ പോലീസ്‌ കോളേജ്‌ അധികൃതരെ അറിയിച്ചു.


എസ്‌എഫ്‌ഐ നിലപാട്‌ അപമാനകരം: എ പ്രസാദ്‌

തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ അധ്യാപികയെ കല്ലെറിഞ്ഞുവീഴ്‌ത്തിയ എസ്‌.എഫ്‌. നിലപാട്‌ അപമാനകരമാണന്നു ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.പ്രസാദ്‌ പറഞ്ഞു. കെമിസ്‌ട്രി വിഭാഗം മേധാവി പ്രൊഫ: ശോഭ എന്ന അധ്യാപികയെയും, കെ.എസ്‌.യു യൂണിറ്റ്‌ പ്രസിഡണ്ട്‌ നിഥിനെയും സ്‌പോര്‍ട്‌സ്‌ വിദ്യാര്‍ഥികളെയും അക്രമിച്ച എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കു എതിരെ ശക്‌തമായ നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്‍റും പോലീസും തയ്യാറാവണമെന്ന്‌ പ്രസാദ്‌ ആവശ്യപ്പെട്ടു. എസ്‌.എഫ്‌.ഐ ക്കാരെ ഒഴിവാക്കി മര്‍ദ്ദനമേറ്റവരെ ആറസ്റ്റ്‌ ചെയ്‌ത പോലീസ്‌ നടപടി പ്രതിഷേധാര്‍ഹമാണന്നും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണന്നും എ.പ്രസാദ്‌ പറഞ്ഞു.

Thrissur
English summary
Keralavarma college hostel closed after violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X