Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ; ഫോണ്‍ എപ്പോള്‍ പൊട്ടിത്തെറിച്ചെന്ന് ചോദിച്ചാല്‍ മതി, സൂക്ഷിക്കുക

തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ പാലക്കാട് നിന്ന് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കടയില്‍ നിന്ന് ബാറ്ററി മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് വിദഗ്ദ പരിശോധന നടത്തും. ഏറെ നേരം വീഡിയോ കണ്ടതിനാല്‍ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാന്‍ ഫോറന്‍സിക് പരിശോധന നടത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള് ആദിത്യശ്രീയാണ് മരിച്ചത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയും മുത്തശിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭക്ഷണം എടുക്കാന്‍ മുത്തശി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവം.

thrissur

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ഫോണ്‍ ഒരിക്കലും ചാര്‍ജ് ചെയ്യുന്നതിനിടെ സംസാരിക്കുകയോ മറ്റെതെങ്കിലും തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യരുത്. അങ്ങനെ ഉപയോഗിക്കുമ്പോള്‍ മദര്‍ബോര്‍ഡിലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഇത് ഫോണിന്റെ സര്‍ക്യൂട്ടിനെ ചൂട് പിടിപ്പിക്കാന്‍ കാരണമാകും. ചാര്‍ഡ് ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിച്ചാല്‍ ചൂടാവുന്നത് അതുകൊണ്ടാണ്.

സര്‍ക്യൂട്ടില്‍ എന്തെങ്കിലും തകരാറുകളുണ്ടെങ്കില്‍ ഈ ചൂടുമൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും അത് ഫോണിലെ ലിഥിയം അയണ്‍ ബാറ്ററിയുടെ സ്‌ഫോടനത്തിലേക്ക് നയിക്കുകയും ചെയ്യാം. അതിനാല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

2, ഒരിക്കലും ഫോണ്‍ രാത്രി ചാര്‍ജിനിട്ട് ഉറങ്ങരുത്. ഫോണ്‍ 100 ശതമാനം ചാര്‍ജായി കഴിഞ്ഞാല്‍ പിന്നെയും ബാറ്ററിയിലേക്ക് വൈദ്യുതി പ്രവഹിക്കുമ്പോള്‍ ബാറ്ററി ചൂടാകും. ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ ബാറ്ററി തകരാറിലായി വീര്‍ത്തുവരും. ഇങ്ങനെയുള്ള ബാറ്ററികള്‍ക്ക് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ഫോണിന്റെ ബാറ്ററി ഇങ്ങനെയാണെങ്കില്‍ ഉടന്‍ തന്നെ മാറ്റുക.

3, നിങ്ങളുടെ ഫോണിന്റെ ബാറ്ററി കേടായാല്‍ പുതിയത് വാങ്ങുമ്പോള്‍ ഒരിക്കലും വ്യാജന്‍ വാങ്ങരുത്. ഒര്‍ജിനല്‍ ബാറ്ററിയാണെന്ന് ഉറപ്പുവരുത്തുക. വ്യാജ ആക്‌സസറികള്‍ ഫോണിന്റെ നിലവാരവുമായി ചേരാത്തതിനാല്‍ തകരാറുകള്‍ സംഭവിക്കുന്നതിനും അപകടത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

4, ഇറുകിയ ജീന്‍സാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ പോക്കറ്റില്‍ ഫോണ്‍ ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഫോണ്‍ ചൂടാകുന്നതിനും ബാറ്ററിയില്‍ സമ്മര്‍ദമുണ്ടാകുന്നതിനും കാരണമാകുന്നു. ഫോണ്‍ പൊട്ടിത്തെറിക്കാനും ഇത് കാരണമായേക്കും.

5, നിങ്ങളുടെ ഫോണില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഇല്ലെങ്കില്‍ അത്തരം ചാര്‍ജറുകള്‍ ഉപയോഗിക്കാതിരിക്കുക. ബാറ്ററിക്ക് താങ്ങാനാവുന്നതില്‍ കൂടുതല്‍ വോള്‍ട്ടേജ് പ്രവഹിച്ചാല്‍ ഫോണിനെ മൊത്തത്തില്‍ ബാധിക്കും. ഇത് ഫോണിന്റെ ബാറ്ററി ശേഷിയെയും കാര്യമായി ബാധിക്കും. കൂടാതെ ചാര്‍ജ് ചെയ്യുന്നതിനിടെയില്‍ ഫോണ്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുറച്ച് നേരം മാറ്റിവച്ച് ചൂട് മാറിയ ശേഷം മാത്രം വീണ്ടും ചാര്‍ജില്‍ ഇടുക.

6, ഫോണ്‍ കെയിസലിട്ട് ചാര്‍ജ് ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ഒഴിവാക്കുക. ചാര്‍ജിംഗ് സമയത്ത് ബാറ്ററി ചെറിയ രീതിയില്‍ ചൂടാകും. ഇത് സാധാരണമാണ്. ഈ ചൂട് പുറത്ത് കളയുന്നതിന് വേണ്ട സൗകര്യം ഫോണുകളില്‍ ഉണ്ടായിരിക്കും. എന്നാല്‍ കേയിസ് ഫോണിന് ഇടുന്നതോടെ ഈ സൗകര്യം നഷ്ടപ്പെടും. ഇത് പൊട്ടിത്തെറിക്ക് കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+