കൊടകര കുഴൽപ്പണ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; പോലീസിനെതിരെ മൊഴി
കൊടകര കുഴൽപ്പണ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; പോലീസിനെതിരെ മൊഴി
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഏറെ വിവാദ വിഷയമായ കേസ് ആണ് കൊടകര കുഴൽപ്പണ കേസ്. വെള്ളാങ്ങല്ലൂർ തേക്കാനത്ത് സ്വദേശി എഡ്വിൻ ആണ് ആത്മഹത്യ നടത്തിയത്. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പു.

കൊടകര കുഴൽപ്പണ കേസിലെ 19-ാം പ്രതിയാണ് എഡ്വിൻ. കേസിൽ പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാർക്കും പൊലീസിനും മൊഴി നൽകിയിട്ടുള്ളത്. ഇതിന് മുൻപ് മൂന്ന് തവണ എഡ്വിനെ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.
കേരളത്തിൽ ഏറെ വിവാദമായ കേസ് ആയിരുന്നു കൊടകര കുഴൽപ്പണ കവർച്ചാ കേസ്. ഏപ്രിൽ മൂന്നിനാണ് സംഭവം നടന്നത്. കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു.

എന്നാൽ, ക്രിമിനൽ സംഘം കവർച്ച ചെയ്ത മൂന്നര കോടി രൂപ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 19 ബിജെപി നേതാക്കൾ സാക്ഷികളാണ്. ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. തെരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം അടക്കം ബി ജെ പി ലംഘിച്ചോയെന്ന് കേസിൽ ചോഗ്യമായി വന്നിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് 22 പ്രതികളാണ് ഉള്ളത്. എന്നാൽ, ഇതിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ബി ജെ പി യുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആണ് മൂന്നര കോടി രൂപ കര്‍ണാടകത്തിൽ നിന്നും എത്തിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. ഇരിങ്ങാലക്കുട കോടതിയിലാണ് കേസ്. അതേസമയം , ബിസിനസ് ആവശ്യത്തിന് ആണ് പണം കൊണ്ടു വന്നതെന്നാണ് പരാതിക്കാരനായ ധര്‍മരാജന്റെ നിലപാട്. ഇതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.
കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. പിന്നീട് ധർമ്മരാജൻ ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് സാധിച്ചിരുന്നില്ല.

അതേസമയം, കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങവേ കവർച്ച ആകസ്മികമായി സംഭവിച്ചതല്ല. കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു വ്യക്തമാക്കി. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി കുഴൽ പണത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കഴിഞ്ഞ മാസം ആദ്യം കണ്ടെടുത്തിരുന്നു. കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്ത് ഷിന്ററോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1 40,000 രൂപ കഴിഞ്ഞ മാസം ആറിന് കണ്ട് എടുത്തത്. കേസിലെ മുഖ്യ പ്രതി രഞ്ജിത്തിന്റെ ഭാര്യയായ ദീപ്തിയുടെ മൊഴി പ്രകാരമാണ് ഇവിടെ പരിശോധന നടത്തിയത്. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ്. ബാക്കി കവർച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമർപ്പിച്ച ശേഷം കേസിൽ തുടർ അന്വേഷണം തുടങ്ങിയത്.












Click it and Unblock the Notifications