Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിക്കുമേലെ പറക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കോടിയേരി

തൃശൂര്‍: പാര്‍ട്ടിക്കുമേലെ പറക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തശേഷം തൃശൂരില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. നേതാക്കള്‍ക്കും പാര്‍ട്ടി മെമ്പര്‍മാര്‍ക്കും രണ്ടു നിയമമില്ലെന്നും പാര്‍ട്ടി അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

വിഎസ് അച്യുതാനന്ദനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പാര്‍ട്ടിയുടെ അവിഭ്യാജ്യ ഘടകമാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. വിഎസ് തന്നെയാകും പ്രതിപക്ഷനേതാവ്, അതില്‍ ആര്‍ക്കും സംശയം വേണ്ട. ബജറ്റ് സമ്മേളനം ചേര്‍ന്നാല്‍ ബാര്‍ കോഴ വിഷയത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മനസിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

kodiyeri-balakrishnan-talk

ആം ആദ്മി പാര്‍ട്ടിയെ ദില്ലിയില്‍ പിന്തുണച്ചതുപോലെയല്ല കേരളത്തില്‍. സിപിഎം മത്സരിക്കാത്തയിടങ്ങളിലാണ് ആം ആദ്മിയെ പാര്‍ട്ടി പിന്തുണച്ചത്. കേരളത്തില്‍ എല്ലായിടത്തും എല്‍ഡിഎഫ് മത്സരിക്കുന്നത്. കേരളത്തിലെ ആം ആദ്മി പാര്‍ട്ടി സിപിഎം തന്നെയാണ്. അതുകൊണ്ട് അവരെ സഹായിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് ഭരണം നാള്‍ക്കുനാള്‍ അഴിമതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ചന്ദ്രബോസിന്റെ കൊലപാതകത്തിലും അത് ബോധ്യമായിരിക്കുകയാണ്. അഴിമതിയെ തുടര്‍ന്നാണ് കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും കോടിയേരി പ്രസ് മീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+