• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകും; കൊടുങ്ങല്ലൂർ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്ന് മേല്‍ശാന്തി

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ ഇളവുകള്‍ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും സംസ്ഥാനത്തെ മിക്ക ആരാധാനലായങ്ങളും അടഞ്ഞ് തന്നെ കിടക്കുകയാണ്. സമീപ ദിവസങ്ങളില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മത സാമുദായിക നേതാക്കള്‍ എത്തിച്ചേര്‍ന്നത്.

നിലവിലെ സാഹചര്യത്തില്‍ ജൂണ് 30 വരെ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്നാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം മേൽശാന്തി ത്രിവിക്രമൻ അടികളും ആവശ്യപ്പെടുന്നത്. രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാ ത്തവരോ ഉള്ളതായി തോന്നുന്നില്ല. ധ്യാന ജപാദികൾ മൂലം ദേവതയെ മനസ്സിൽ കാണുവാനുള്ള പ്രാപ്തി നേടണമെന്നാണ് ത്രിവിക്രമൻ അടികള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയും ലഭിച്ചു. ത്രിവിക്രമൻ അടികളുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചില ചിന്തകള്‍

ചില ചിന്തകള്‍

നമസ്കാരം.

ഇന്ന് ക്ഷേത്രത്തിലിരുന്നപ്പോൾ സമൂഹത്തെക്കുറിച്ചു മനസ്സിൽ തോന്നിയ ചില ചിന്തകളാണ് ഈ പോസ്റ്റിന് ആധാരം.. വളരെ ധൃതി പിടിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കുന്നത് കൊണ്ടുള്ള വിപത്തുകൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഭക്തർക്ക് ക്ഷേത്രദര്ശനം കഴിയുമ്പോൾ ശാന്തിയും സമാധാനവും ലഭ്യമാകണം.

ഈശ്വരനിലേക്കെത്താനുള്ള മാർഗ്ഗം

ഈശ്വരനിലേക്കെത്താനുള്ള മാർഗ്ഗം

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേക നിയന്ത്രഞങ്ങൾ പാലിച്ചു കൊണ്ടുള്ള ദര്ശനക്രമമാകുമ്പോൾ അതു ലഭ്യമാകുമോ എന്ന് പരിശോധിക്കേന്ടിയിരിക്കുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ദര്ശനമൊക്കെ എത്ര കണ്ടു പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇതൊക്കെയായാലും ഭക്തന് അല്പം പോലും തീർത്ഥവും പ്രസാദവും ലഭിക്കില്ല.

പിന്നെ ഭണ്ഡാരസമർപ്പണമോ,കൊടിമരം സ്വർണം പൂശലോ, വാതിൽമാടം സ്വർണം പൊതിയാലോ ഒന്നുമല്ല ഈശ്വരനിലേക്കെത്താനുള്ള മാർഗ്ഗം എന്നറിയുക.

പ്രാർത്ഥനക്കൊപ്പം മാനവസേവയും

പ്രാർത്ഥനക്കൊപ്പം മാനവസേവയും

പ്രാർത്ഥനക്കൊപ്പം മാനവസേവയും ചെയ്യണം. രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാ ത്തവരോ ഉള്ളതായി തോന്നുന്നില്ല. ധ്യാന ജപാദികൾ മൂലം ദേവതയെ മനസ്സിൽ കാണുവാനുള്ള പ്രാപ്തി നേടണം. ഇപ്പോഴുള്ള ഈ പ്രവർത്തി മഴക്കാറ് കണ്ടപ്പോൾ കുട നിവർത്തിപിടിച്ചു പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകും.

കൂടുതൽ വ്യാപിക്കാൻ

കൂടുതൽ വ്യാപിക്കാൻ

മഹാക്ഷേത്രങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിൽ കോവിഡബാധ വന്നാൽ ക്ഷേത്രങ്ങൾ അടച്ചിട്ടു പൂജാദികർമങ്ങൾക്ക്‌ തടസ്സങ്ങൾ നേരിട്ടാൽ നാടിനു തന്നെ വിപത്തായി തീരും. ജൂൺ 20 മുതൽ 30 വരെയുള്ള കാലയളവിൽ ഈ മഹാമാരി കൂടുതൽ വ്യാപിക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജൂൺ 30 വരെ

ജൂൺ 30 വരെ

ആയതിനാൽ എല്ലാ ഭക്തരും ജൂൺ 30 വരെ ക്ഷേത്രദര്ശനം ഒഴിവാക്കി സ്വഗൃഹത്തിലിരുന്നു കൊണ്ട് ഇഷ്ടദേവതയെ മനസ്സിൽ കണ്ടുകൊണ്ട് പ്രാർത്ഥിക്കണമെന്ന് ഈ അവസരത്തിൽ എല്ലാ ഭക്തരോടും അപേക്ഷിക്കുന്നു.

ഇത്രയും ദിവസങ്ങളിൽ ഞങ്ങളെല്ലാം ഭക്തന്മാരില്ലാതെയും വരുമാനമില്ലാതെയും മുടങ്ങാതെ ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ ചിട്ടയോടെ നിർവഹിച്ചു നിങ്ങൾക്കെല്ലാവർക്കും വേണ്ടി അതായതു ലോകക്ഷേമത്തിനായി പ്രാര്ഥിക്കുന്നുണ്ട്.

പാളയം പള്ളിയുടെ തീരുമാനം

പാളയം പള്ളിയുടെ തീരുമാനം

ഈ അവസരത്തിൽ രോഗവ്യാപനം തടയുന്നതിനായി പാളയം പള്ളി അധികാരികൾ എടുത്ത തീരുമാനം സ്വാഗതാർഹമാണ്.

ലോകംബികയായ കൊടുങ്ങല്ലൂരമ്മ എല്ലാവരെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുമാറാകട്ടെ..

ദേവീചരണങ്ങളിൽ..

പ്രാർത്ഥനയോടെ,

അഡ്വ.ത്രിവിക്രമനടികൾ.

പാരമ്പര്യ മേൽശാന്തി.

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം.

cmsvideo
  10-06-2020, സിറ്റി റൗണ്ടപ്പ്; മലപ്പുറം ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്; കൂടുതൽ വാർത്തകൾ.....

  അരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കി

  അണ്‍ലോക്ക് 1; ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ..

  Thrissur

  English summary
  kodungallur bhagavathy temple priest about temple opening
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X