തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടുങ്ങല്ലൂര്‍ ഭരണി; ആചാരാനുഷ്ഠാനങ്ങള്‍ നടത്താം, ഭക്തര്‍ക്ക് നിയന്ത്രണം

Google Oneindia Malayalam News

തൃശ്ശൂർ; കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് സാഹചര്യത്താല്‍ വ്യാപന തോത് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മറ്റ് ജില്ലകളിലെ കലക്ടര്‍മാരുടെയും പൊലീസ് മേധാവികളുടെയും യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

kodungallor bharani

നിയന്ത്രണത്തിന്റെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പാലക്കാട് തമിഴ്നാട് അതിര്‍ത്തിയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കൊടുങ്ങല്ലൂര്‍ ഭരണിയോട് അനുബന്ധിച്ച് നടത്തുന്ന കോഴിക്കല്ല് മൂടല്‍, അശ്വതികാവ് തീണ്ടല്‍ തുടങ്ങിയ ചടങ്ങുകള്‍ വടകര പ്രദേശത്തെ തച്ചോളി വീട്ടുകാര്‍, കൊടുങ്ങല്ലൂര്‍ പ്രദേശത്തെ ഭഗവതി വീട്ടുകാര്‍, കൊടുങ്ങല്ലൂര്‍ പാലക്കവേലന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടത്തും.

പ്രദേശവാസികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ക്ഷേത്ര പരിസരത്ത് സ്റ്റാളുകള്‍ എക്സിബിഷന്‍ തുടങ്ങിയവ അനുവദിക്കില്ല. മാര്‍ച്ച് 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ലോഡ്ജുകളില്‍ ഭക്തജനങ്ങള്‍ക്ക് മുറികള്‍ അനുവദിക്കുകയില്ല. ഭരണിക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത വാഹനങ്ങളുടെ ബുക്കിംഗ് റദ്ദാക്കും. ജില്ലാ അതിര്‍ത്തികളില്‍ പൊലീസിന്റെ മേല്‍നോട്ടത്തില്‍ വാഹനഗതാഗത പരിശോധനകള്‍ നടത്തുകയും ഭരണി ഉത്സവത്തിനുള്ള പ്രവേശനം തടഞ്ഞ് വാഹനം തിരിച്ച് വിടുകയും ചെയ്യും. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. നിയമനടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കും ക്ഷേത്ര ഭാരവാഹികള്‍ക്കും ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ നടത്തും. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുന്നവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും.ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ പി എ പ്രദീപ്, തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ കര്‍ത്ത, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ എന്‍ ജ്യോതി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എം ജി നാരായണന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി എ ഷീജ, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി യു പ്രേമന്‍, കൊടുങ്ങല്ലൂര്‍ എസ്എച്ച്ഒ സോണി മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായി; ഗോദയിലേക്ക് പ്രമുഖർ.. കേരളം പിടിക്കാനുറച്ച് ബിജെപി20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായി; ഗോദയിലേക്ക് പ്രമുഖർ.. കേരളം പിടിക്കാനുറച്ച് ബിജെപി

തമിഴ്‌നാട്ടില്‍ 60 സീറ്റ് വേണമെന്ന് ബിജെപി; 21 തരാമെന്ന് അണ്ണാഡിഎംകെ, അമിത് ഷാ ഇടപെട്ടുതമിഴ്‌നാട്ടില്‍ 60 സീറ്റ് വേണമെന്ന് ബിജെപി; 21 തരാമെന്ന് അണ്ണാഡിഎംകെ, അമിത് ഷാ ഇടപെട്ടു

Thrissur
English summary
Kodungallur Bharani; Rituals can be performed, devotees will be restricted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X