തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിറകെട്ട് നിര്‍മ്മാണം മുടങ്ങി; പ്രളയഭീതിയില്‍ കൊടുങ്ങല്ലൂര്‍ വലിയ പണിക്കന്‍ തുരുത്ത് നിവാസികൾ, പരാതി

Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: തൃശൂര്‍ എറണാകുളം ജില്ലകളുടെ അതിര് പങ്കിടുന്ന വലിയ പണിക്കന്‍ തുരുത്തിന്റെ സംരക്ഷണത്തിനായി കാഞ്ഞിരം പുഴയുടെ കീഴില്‍ കരിങ്കല്‍ചിറ കെട്ടുന്ന പദ്ധതി രണ്ട് വര്‍ഷം മുമ്പാണ് ആരംഭിച്ചത്. 2018ലെ പ്രളയത്തിന് ശേഷമാണ് ചിറ നിര്‍മ്മാണം തുടങ്ങിയത്. 200 മീറ്ററിലധികം ദൂരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് 44 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

Recommended Video

cmsvideo
ചിറകെട്ട് മുടങ്ങി ; പ്രളയഭീതിയിൽ കൊടുങ്ങല്ലൂർ വലിയ പണിക്കൻ തുരുത്ത്
thrissur

ഒരു നൂറ്റാണ്ടില്‍ അധികം പഴക്കമുള്ള ചെങ്കല്‍ചിറ പൊളിച്ചുമാറ്റി പുതിയ കരിങ്കല്‍ചിറ നിര്‍മ്മാണത്തിന് തുടക്കമിട്ടിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇറിഗേഷന്‍ വകുപ്പില്‍ നടക്കുന്നപ്രവര്‍ത്തി കരാര്‍ എടുത്തയാള്‍ പഴയ സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി. പുതിയ ചിറയുടെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഏതാനും ദിവസത്തെ നിര്‍മ്മാണത്തിന് ശേഷം പ്രവൃത്തി തടസപ്പെട്ടു.

രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതിനെതിരെ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ മറ്റൊരു പ്രളയ സാഹചര്യത്തില്‍ ഈ തുരുത്തിലെ നൂറ് കണക്കിന് വീടുകള്‍ ഈ പുഴയില്‍ ഒഴുകിപ്പോകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

കടല്‍ കാണാന്‍ എത്തുന്നവര്‍ക്ക് ഇനി കാടും ചുറ്റിയടിക്കാം, തൃശൂരിലെ മിയാവാക്കി കാടുകള്‍ കൗതുകമാകുന്നുകടല്‍ കാണാന്‍ എത്തുന്നവര്‍ക്ക് ഇനി കാടും ചുറ്റിയടിക്കാം, തൃശൂരിലെ മിയാവാക്കി കാടുകള്‍ കൗതുകമാകുന്നു

ശസ്ത്രക്രിയ വിജയകരം... പക്ഷേ 25 ദിവസത്തോളം വയറുവേദന, ഒടുവില്‍ കണ്ടെത്തിയത് ഞെട്ടിക്കും!!ശസ്ത്രക്രിയ വിജയകരം... പക്ഷേ 25 ദിവസത്തോളം വയറുവേദന, ഒടുവില്‍ കണ്ടെത്തിയത് ഞെട്ടിക്കും!!

ആരോഗ്യമന്ത്രി വീണ്ടും ടീച്ചറായി..! ഇത്തവണ ക്ലാസെടുത്തത് ഐഎഎസ് ഉദ്യോഗസ്ഥർക്ക്, കേരളത്തിന് അഭിനന്ദനംആരോഗ്യമന്ത്രി വീണ്ടും ടീച്ചറായി..! ഇത്തവണ ക്ലാസെടുത്തത് ഐഎഎസ് ഉദ്യോഗസ്ഥർക്ക്, കേരളത്തിന് അഭിനന്ദനം

Thrissur
English summary
Kodungallur Valiyapanikkan island natives in fear of floods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X