തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അതീവഗുരുതരാവസ്ഥയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Google Oneindia Malayalam News

തൃശൂര്‍: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് അതീവഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിസംബര്‍ 11ന് ആണ് വിജയദാസിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തി നേടിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തുടരുകയായിരുന്നു.

mla

സിടി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറിന്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തലച്ചോറിലുണ്ടായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാണ് ന്യൂറോ സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹത്തിന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കെ വി.വിജയദാസ് . പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിന്റെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവര്‍ത്തിച്ച വിജയദാസ് 2011-ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

മുസ്ലീംലീഗുമായും കൂടിക്കാഴ്‌ച്ചയില്ല; രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്‌ച്ചക്ക്‌ തയാറാവതെ എന്‍എസ്‌എസ്‌മുസ്ലീംലീഗുമായും കൂടിക്കാഴ്‌ച്ചയില്ല; രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്‌ച്ചക്ക്‌ തയാറാവതെ എന്‍എസ്‌എസ്‌

ഷൊര്‍ണ്ണൂരില്‍ പികെ ശശി മത്സരിച്ചേക്കില്ല; ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണിച്ചേക്കുംഷൊര്‍ണ്ണൂരില്‍ പികെ ശശി മത്സരിച്ചേക്കില്ല; ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണിച്ചേക്കും

ഷെഡിന്റെ വാതില്‍ ഒന്ന് മാറ്റിത്തരാമോ എന്ന് പാപ്പി അമ്മ; വീട് തന്നെ വച്ചുതരുമെന്ന് ബോബി ചെമ്മണ്ണൂര്‍ഷെഡിന്റെ വാതില്‍ ഒന്ന് മാറ്റിത്തരാമോ എന്ന് പാപ്പി അമ്മ; വീട് തന്നെ വച്ചുതരുമെന്ന് ബോബി ചെമ്മണ്ണൂര്‍

Thrissur
English summary
Kongad MLA KV Vijayadas is in critical condition, says medical bulletin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X