Get Updates
Get notified of breaking news, exclusive insights, and must-see stories!

എഗ്രിമെന്റ് സമയത്താണ് മന്‍സിയ മതമില്ലെന്ന് അറിയിച്ചത്; ക്ഷണിച്ചത് ഹിന്ദു കലാകാരന്മാരെയാണെന്ന് അധികൃതര്‍

തൃശൂര്‍: കൂടല്‍മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ രംഗത്ത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് അവസരമെന്ന് വ്യക്തമായി പത്രപ്പരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്.

പരിപാടിയുടെ എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നല്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നത്. മതമില്ലാതെയാണ് ജീവിക്കുന്നത് എന്നാണ് അവര്‍ അറിയിച്ചത്. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടക്കുന്നത്. നിലനില്‍ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറയുന്നു..

1

ദേശീയ നൃത്ത മഹോത്സവമായിട്ടാണ് കൂടല്‍മാണിക്യം ഉത്സവം ആഘോഷിക്കുന്നത്. കേരളത്തില്‍ നിന്ന് അകത്തും പുറത്തുനിന്നുമായ 800ല്‍ അധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ക്ഷേത്ര മതിലിനകത്തെ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടി നടത്തുന്നത്. ഇതാണ് കൂത്തമ്പലം, പത്രം പരസ്യം നല്‍കിയാണ് കലാകാരന്മാരെ ക്ഷണിക്കുന്നത്. താത്പര്യമുള്ള ഹൈന്ദവരായ കലാകാരന്മാര്‍ക്ക് പരിപാടിയുടെ വിശദ വിവരങ്ങള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം എന്ന് പരസ്യത്തില്‍ വ്യക്തമായി പറയുന്നുണ്ട്.

2

ഇത്തരത്തില്‍ 100ലധികം അപേക്ഷയാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. വിദഗ്ദ സമിതിയാണ് അപേക്ഷ പരിശോധിച്ച് ഏത് സ്ലോട്ട് വേണമെന്ന് തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ കലാകാരിയെ തീരുമാനിക്കപ്പെട്ടു. അടുത്ത നടപടി എഗ്രിമെന്റ് ഉണ്ടാക്കുക എന്നുള്ളതാണ്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഇമെയിലായും സംസ്ഥാനത്തിനുള്ളിലുള്ളവര്‍ നേരിട്ട് അയക്കുകയുമാണ് പതിവ്. അത്തരത്തില്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിളിച്ചപ്പോഴാണ് ഹിന്ദുവല്ലെന്നും ഇവരുടെ പശ്ചാത്തലം വെളിപ്പെടുത്തുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
    തൃശ്ശൂര്‍; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പരിപാടിയില്‍ നിന്ന് മന്‍സിയയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഭാരവാഹികള്‍
    3

    എന്റെ അറിവില്‍ മതമില്ലാതെയാണ് ജീവിക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ആചാര അനുഷ്ഠാനങ്ങള്‍ പ്രകാരം അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശമില്ല. അഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ സാധ്യമല്ല. ഇതാണ് രീതി. അക്കാര്യം അവരെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    4

    അതേസമയം, മതത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ നിന്നും നൃത്തപരിപാടിയില്‍ നിന്ന് വിലക്കിയെന്നാണ് മന്‍സിയ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ''കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' ഏപ്രില്‍ 21 വൈകീട്ട് 4 മുതല്‍ 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.

    5

    നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് രീി്‌ലൃ േആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് രീി്‌ലൃ േആവാന്‍.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
    വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു- മന്‍സിയ ഫേസ്ബുക്കില്‍ കുറിച്ചു.

    6

    അതേസമയം, മന്‍സിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയത്. മതവും ജാതിയും നമ്മുടെ നാട്ടില്‍ കലയെക്കാള്‍ മുകളിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് മന്‍സിയുടെ പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു. തുടക്കം മുതല്‍ ഇതിനേക്കാള്‍ വിലക്കുകളും മാറ്റിനിര്‍ത്തലുകളും വെല്ലുവിളികളും അതിജീവിച്ചാണ് മന്‍സിയ എന്ന നര്‍ത്തകി ഉദയം ചെയ്തത്. അതിനാല്‍ മന്‍സിക്ക് ഇതൊന്നുമാകില്ല എന്നറിയാം.


    പക്ഷെ, ഇങ്ങനെ ഒരു മികച്ച കലാകാരിയെ മാറ്റി നിര്‍ത്തുന്നതിലൂടെ നമ്മള്‍ നൂറ്റാണ്ടുകള്‍ പിറകിലേക്കാണ് നടക്കുന്നത് എന്ന് ചരിത്രം അടയാളപ്പെടുത്തും. ഇത്തരം സംഭവങ്ങള്‍ ആധുനിക കേരളത്തിന് അപമാനകരമാണ്. എത്ര വിലക്കുകള്‍ കൊണ്ട് മറക്കാന്‍ ശ്രമിച്ചാലും അതിനെയെല്ലാം നിഷ്പ്രഭമാക്കി സമയമാകുമ്പോള്‍ യഥാര്‍ത്ഥ സൂര്യന്‍ ഉദിച്ചുയരുകതന്നെ ചെയ്യും. കലാപ്രതിഭകളെ ജാതിമതത്തിനതീതമായി ആദരിക്കുന്ന കാലം വരും ?? പ്രതിബന്ധങ്ങളെ അതിജീവിച്ചു സധൈര്യം മുന്നോട്ടു നീങ്ങുന്ന നര്‍ത്തകിയും പ്രിയസുഹൃത്തുമായ മന്‍സിയക്ക് അഭിവാദ്യങ്ങള്‍- മുഹമ്മദ് മുഹ്‌സിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+