തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടി കൊരട്ടിയിലെ എടിഎം കവര്‍ച്ചക്കേസ്: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എടിഎം കവര്‍ച്ചക്കേസിലെ രണ്ട് പ്രതികളെ കൊരട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. രാജസ്ഥാന്‍ സ്വദേശി നസീംഖാന്‍ (24), ഹരിയാന സ്വദേശി ഹനീഫ് (37)എന്നിവരെയാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നു കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കോട്ടയം പോലീസ് രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിനായി കൊരട്ടി പോലീസിന് ആറുദിവസത്തേക്ക് കോടതി വിട്ടുനല്കിയത്. അടുത്തദിവസങ്ങളില്‍ പ്രതികളെ കൊരട്ടിയില്‍ എത്തിച്ച് തെളിവെടുപ്പടക്കമുള്ളവ നടത്തും.

<strong>ജി20; വിവിധ രാഷ്ട്രതലവന്‍മാരുമായി മോദിയുടെ കൂടിക്കാഴ്ച്ച; ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സൗദി </strong>ജി20; വിവിധ രാഷ്ട്രതലവന്‍മാരുമായി മോദിയുടെ കൂടിക്കാഴ്ച്ച; ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സൗദി

atmrobbery-15

കവര്‍ച്ച ആസൂത്രണംചെയ്ത ഒരു പ്രതിയായ പപ്പിസിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഈ കേസില്‍ ഇനി മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊരട്ടി ശാഖയിലെ എ.ടി.എം.കൗണ്ടറില്‍നിന്ന് പത്തുലക്ഷവും ഇരുമ്പനത്തെ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷവുമാണ് പ്രതികള്‍ കവര്‍ന്നത്. കോട്ടയത്തുനിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ചാണ് കവര്‍ച്ചാസംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്. ഈ വാഹനം പിന്നീട് ദേശീയപാതയില്‍ ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 12നാണ് കവര്‍ച്ച നടത്തിയത്. കൊരട്ടി ജങ്ഷന് സമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലാണ് കവര്‍ച്ച നടന്നത്.

atmrobbery2

എം.ടി.എം.കൗണ്ടറിന്റെ ഷട്ടര്‍ അടച്ചിട്ട നിലയിലായിരുന്നു. ഷട്ടര്‍ അടഞ്ഞു കിടക്കുന്നത് കണ്ടതില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഷട്ടര്‍ പൊക്കി നോക്കിയപ്പോഴാണ് കൗണ്ടര്‍ തകര്‍ന്ന് കിടക്കുന്നതു കണ്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കൗണ്ടര്‍ പൊളിച്ചിരിക്കുന്നത്. തുടര്‍ന്ന് ട്രേയില്‍ സൂക്ഷിച്ചിരുന്ന പത്തുലക്ഷത്തോളം രൂപയും കവര്‍ച്ചാ സംഘം എടുത്തുകൊണ്ടു പോയി. ബാങ്കിന് മുന്നിലെ നിരീക്ഷണ ക്യാമറ കവര്‍ച്ചാ സംഘം സ്‌പ്രേ പെയിന്റടിച്ച നിലയിലായിരുന്നു. മറ്റൊരു നിരീക്ഷണ ക്യാമറയില്‍ മുഖംമൂടി ധരിച്ച മൂന്നുപേരുടെ രൂപം പതിയുകയും ചെയ്തിരുന്നു.


Thrissur
English summary
koratty atm robbery accused in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X