തൃശ്ശൂരില്‍ കെഎസ്ഇബി കരാർജീവനക്കാരനെ സഹപ്രവർത്തകന്‍ കൂത്തിക്കൊന്നു: പ്രതി കസ്റ്റഡിയില്‍
തൃശ്ശൂർ: തൃശ്ശൂരില്‍ കെ എസ് ഇ ബി താല്‍ക്കാലിക ജീവനക്കാരന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂർ കെ എസ് ഇ ബി ഒഫീസിലെ കരാർ ജീവനക്കാരനായ മാരിയാണ് സഹപ്രവർത്തകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയും കെ എസ് ഇ ബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നുവെന്നും ഇതിനിടേയുണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുത്തേറ്റ മാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും..

കെ എസ് ഇ ബി ഓഫീസിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സ് പരിസരത്ത് വെച്ചായിരുന്നു മദ്യപാനം. വാക്കു തർക്കം പിന്നീട് സംഘർഷത്തിലേക്ക് നയിക്കുയായിരുന്നു. ഇതിനിടെ കത്തികൊണ്ട് മുത്തു മാരിയെ കുത്തി. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തമിഴ്‌നാട് തെങ്കാശി സ്വദേശിയാണ് മാരി.












Click it and Unblock the Notifications