തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആനവണ്ടി ഓട്ടം തുടങ്ങി; തിങ്ങിനിറഞ്ഞ് യാത്രക്കാര്‍, പരാതി ഉയരുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങി. 92 കെ എസ് ആര്‍ ടി സി ബസുകളാണ് ബുധനാഴ്ച സര്‍വ്വീസ് നടത്തിയത്. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഏഴ് മണിവരെ രണ്ട് ഘട്ടമായാട്ടായിരുന്നു സര്‍വ്വീസ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 30 പേരില്‍ കൂടുതല്‍ പേരെ ബസുകളില്‍ അനുവദിച്ചിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.

t

എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ പല ബസുകളിലും യാത്ര ചെയ്തുവെന്ന് ആക്ഷേപമുയര്‍ന്നു. ചില ബസ് ജീവനക്കാര്‍ തന്നെയാണ് പരാതി ഉന്നയിച്ചത്. കൊറോണ വ്യാപനമുണ്ടാകുന്നതിന് മുമ്പുള്ള അവസ്ഥ പോലെ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നു.

രാവിലെ 7 മണിമുതല്‍ 11 മണി വരെയാണ് ആദ്യഘട്ട സര്‍വ്വീസ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുനരാരംഭിച്ച സര്‍വ്വീസ് രാത്രി ഏഴ് മണി വരെ തുടര്‍ന്നു. ഇതിനിടയിലെ സമയങ്ങളില്‍ യാത്രക്കാര്‍ ഉണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ രണ്ട് ഘട്ടമായി സമയക്രമം തീരുമാനിച്ചത്. ഓരോ യാത്രയ്ക്കും ശേഷം അതാത് ഡിപ്പോകളില്‍ ബസ് അണുവിമുക്തമാക്കി.

മാസ്‌ക്കും ഗ്ലൗസും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ബസിലെ ജീവനകാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും അസ്ഥാനത്താക്കിയാണ് ചില ബസുകളില്‍ യാത്രക്കാര്‍ കയറിയത്. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരുന്നുവെങ്കിലും പരമാവധി സീറ്റില്‍ ഇരുന്നും ബാക്കിയുള്ളവര്‍ നിന്നുമാണ് യാത്ര തുടര്‍ന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു.

ജില്ലയില്‍ നേരത്തെ കെ എസ് ആര്‍ ടി സി ഓടികൊണ്ടിരുന്ന റൂട്ടുകളില്‍ എല്ലാം തന്നെ സര്‍വ്വീസ് നടത്തി. ആവശ്യാനുസരണം പിന്നീട് ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വരുംദിവസങ്ങളില്‍ യാത്രക്കിടെ സാമൂഹിക അകലം പാലിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയേക്കും. രാവിലെ 6:30 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സര്‍വ്വീസ് ജില്ലയില്‍ മാറ്റമില്ലാതെ തുടരുമെന്നും അതികൃതര്‍ അറിയിച്ചു.

പ്രതികാരവുമായി യോഗി; 20 പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്, ബസ്സുകള്‍ പിടിച്ചെടുത്തുപ്രതികാരവുമായി യോഗി; 20 പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്, ബസ്സുകള്‍ പിടിച്ചെടുത്തു

പ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടിപ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടി

യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...

വിമാനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും; എല്ലാ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം കിട്ടിവിമാനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും; എല്ലാ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം കിട്ടി

Thrissur
English summary
KSRTC bus services resumes in Thrissur with full load
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X