തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ, ഗുരുവായൂര്‍ ഡിപ്പോ അടച്ചു; യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലോടുന്ന കണ്ടക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. എഴ് ബസ് സര്‍വീസുകളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ കാഞ്ഞാണ് റൂട്ടിലൂടെ ഈ മാസം 25ാം തീയതി യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. യാത്രക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ksrtc

ജൂണ്‍ 15, 22 തീയതികളില്‍ കണ്ടക്ടര്‍ പാലക്കാട്, റൂട്ടിലും ജോലി ചെയ്തിട്ടുണ്ട്. ഇതോടെ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്ത മൂന്ന് ഡ്രൈവര്‍മാരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ,എടപ്പാളില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു നഴ്സിനും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക വ്യാപനം ഉണ്ടായോ എന്നറിയാന്‍ സെന്റിനല്‍ സര്‍വൈലന്‍സ് സര്‍വ്വേയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

സാമൂഹിക വ്യാപനം ഉണ്ടായോയെന്നറിയാന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവരിലും ജനസമ്പര്‍ക്കം കൂടുതലായി വരുന്ന വ്യാപാരികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള സാംപിളുകളാണ് റാന്‍ഡം പരിശോധനക്കായി അയക്കുന്നത്.

കൊറോണയില്‍ വിറച്ച് ഇന്ത്യ...24 മണിക്കൂറില്‍ 19,906 കേസുകൾ; 410 മരണം; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്കൊറോണയില്‍ വിറച്ച് ഇന്ത്യ...24 മണിക്കൂറില്‍ 19,906 കേസുകൾ; 410 മരണം; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

മുഖ്യമന്ത്രി ആ പണം എന്റേതാണ്...എനിക്ക് തിരിച്ചുതരണം; അപേക്ഷയുമായി അലി അക്ബര്‍; സംഭവിച്ചതെന്ത്?മുഖ്യമന്ത്രി ആ പണം എന്റേതാണ്...എനിക്ക് തിരിച്ചുതരണം; അപേക്ഷയുമായി അലി അക്ബര്‍; സംഭവിച്ചതെന്ത്?

Thrissur
English summary
KSRTC Guruvayur depot was closed after the coronavirus confirmed to a bus conductor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X