ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര
7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര് അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് റെക്കോര്‍ഡ് ബുക്ക് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്.
ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഏഴായിരത്തിലേറെ പേര് അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറിയത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ
ഏഴായിരത്തിലേറെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന കുരവയിടലുകള്‍ക്കിടയില്‍ വൈകിട്ട് അഞ്ച് മണിക്ക് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന് ഭദ്രദീപം കൊളുത്തി മെഗാ തിരുവാതിരയുടെ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് 'വന്ദനം ചെയ്തിടുന്നേ' എന്നു തുടങ്ങുന്ന വരികള്‍ക്കൊപ്പം സെറ്റുസാരിയും പച്ച ബ്ലൗസുമണിഞ്ഞ കുടുംബശ്രീ പ്രവര്‍ത്തകര്‍ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ സാംസ്കാരിക നഗരിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മറ്റൊരു അവിസ്മരണീയ കലാപ്രകടനമായി അത് മാറി. തുടര്‍ന്ന് നടന്ന ചടങ്ങ് റവന്യൂ മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും വനിതാ കൂട്ടായ്മയായി മാറിയ കുടുംബശ്രീ കൂട്ടായ്മ, സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. മെഗാ തിരുവാതിരയിലൂടെ കേരളത്തിന് പുതിയ റെക്കോര്‍ഡ് നേടിക്കൊടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കേരള സര്‍ക്കാരിന് വേണ്ടി നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ലോക ശ്രദ്ധ തൃശൂരിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ തൃശൂര്‍ നഗരത്തില്‍ കുടുംബശ്രീയുടെ മെഗാ തിരുവാതിര സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മെഗാ തിരുവാതിര ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതായി നിരീക്ഷകനായി എത്തിയ ടാലെന്റ് റെക്കോര്‍ഡ് ബുക്ക് എഡിറ്റര്‍ രാജ് അഹ്മദ് ബാഷിര്‍ സയ്യദ് പ്രഖ്യാപിച്ചു. റെക്കോര്‍ഡിനുള്ള അംഗീകാര പത്രം അദ്ദേഹം കുടുംബശ്രീ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ കവിതയ്ക്ക് കൈമാറി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിനുള്ള അംഗീകാര പത്രം പിന്നീട് കൈമാറും.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്സ് കേരള സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, ടാലെന്റ് റെക്കോര്‍ഡ് ബുക്ക് പ്രതിനിധി രക്ഷിത ജെയിന് എന്നിവരും നിരീക്ഷകരായെത്തിയിരുന്നു. മെഗാ തിരവാതിര ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് മിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
രണ്ട് മണിയോടെ വിവി സിഡിഎസ്സുകളില്‍ നിന്ന് കുട്ടനെല്ലൂര്‍ ഗവ. കോളേജിലെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരുടെ എണ്ണം ലോക റെക്കോര്‍ഡ് നിരീക്ഷകരുടെ നേതൃത്വത്തില്‍ പ്രവേശന കവാടത്തില്‍ വച്ച് തിട്ടപ്പെടുത്തി ശേഷമാണ് മെഗാതിരുവാതിര നടന്ന ഗ്രൗണ്ടിലേക്ക് അവരെ കടത്തിവിട്ടത്. ലോക റെക്കോര്‍ഡ് നേടി തിരുവാതിരക്കളി 10 മിനുട്ടിലേറെ നീണ്ടു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications