തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തിക ക്രമീകരണത്തിന്റെയും സാമൂഹിക ശാക്തീകരണത്തിന്റെയും പ്രതീകമാണ് കുടുംബശ്രീ: മന്ത്രി കെ രാജന്‍

Google Oneindia Malayalam News

തൃശൂര്‍: സാമ്പത്തിക ക്രമീകരണത്തിന്റെയും സാമൂഹിക ശാക്തീകരണത്തിന്റെയും പ്രതീകമാണ് കുടുംബശ്രീ എന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരള ജനതയുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും മുദ്ര പതിപ്പിക്കാന്‍ ഈ മഹാ പ്രസ്ഥാനത്തിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന 'ആദരണീയം- ആശ്വാസദായകം' പദ്ധതിയുടെ ഉദ്ഘാടനം ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍
നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മിതിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് ആരംഭിച്ച് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോള്‍ കേരളം കണ്ട പല ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലും സുപ്രധാന പങ്ക് വഹിക്കാന്‍ മിഷന് സാധിച്ചു. നവകേരള നിര്‍മിതി, പ്രളയ വായ്പ, സ്ത്രീ സംരംഭകത്വം, ജനകീയ ഹോട്ടലുകള്‍ തുടങ്ങി ഇപ്പോള്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പുണ്യ പ്രവര്‍ത്തന നടത്തിപ്പിനുള്ള സുപ്രധാന ചുമതലയും മിഷനില്‍ ഭദ്രമാണെന്നും മന്ത്രി പറഞ്ഞു. പേള്‍ ( പ്രവാസി എന്റര്‍പ്രെന്യുര്‍ഷിപ് ഓഗ്മെന്റ്റേഷന്‍ ആന്‍ഡ് റീഫോര്‍മേഷന്‍ ഓഫ് ലൈവ്‌ലിഹുഡ് ) പദ്ധതി ധനസഹായവിതരണം, യുവസംരംഭകരെ ആദരിക്കല്‍, ഫോട്ടോഗ്രാഫി ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം, മികവ് പുലര്‍ത്തിയ സി ഡി എസുകള്‍ക്കുള്ള ആദരം എന്നിവയും മന്ത്രി നിര്‍വഹിച്ചു. എം എല്‍ എ പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

kerala

കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനും കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കുന്നതിനുമായാണ് 'ആദരണീയം- ആശ്വാസദായകം' സംഘടിപ്പിച്ചത്. ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച പിഎം യുവ അവാര്‍ഡ് ജേതാക്കളായ 6 സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ലക്ഷ്മി ജ്യൂട്ട് ആന്‍ഡ് ക്ലോത് ബാഗ് എന്ന സംരംഭത്തിന് ശ്യാമ സുരേഷ്, തിരശ്രീ തയ്യല്‍ ഗ്രാമത്തിന് റസീനാബി, ഹരിതം കൂണ്‍ അച്ചാറിന് ധന്യ എം എസ്, ക്യാരി മി ഇക്കൊ ഫ്രണ്ട്ലി പേപ്പര്‍ ബാഗിന് ശരണ്യ സനീഷ്, ഹൈഡ്രോ പ്രൊ വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റംസ് ശരത് വി എ, നവനീതം ബേക്ക് ഹൗസ് സിനി നിധിന്‍ എന്നിവര്‍ ആദരം ഏറ്റുവാങ്ങി.

കുടുംബശ്രീയുടെ ജീവന്‍ ദീപം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍, ദുരന്ത ഘട്ടങ്ങളില്‍ പ്രയോജനപ്പെടും വിധം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് എ ഡി എസുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ റിവോള്‍വിങ് ഫണ്ട്, കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ഭദ്രത പരിപാടിയില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന പേള്‍ പദ്ധതിയുടെ ധനസഹായവിതരണം, കുടുംബശ്രീ സംസ്ഥാന മിഷന്‍ സംഘടിപ്പിച്ച കുടുംബശ്രീ - 'ഒരു നേര്‍ചിത്രം ' സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിയായ വരവൂര്‍ സി ഡി എസ് മെമ്പര്‍ സെക്രട്ടറി ആല്‍ഫ്രഡ് എം കെ, ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുത്ത കല്യാണി കഫെ യൂണിറ്റ്, ക്വീന്‍ ബേക്കര്‍സ് യൂണിറ്റ്, കൂടാതെ ഓക്‌സില്ലറി ഗ്രൂപ്പ് രൂപീകരണത്തില്‍ മികവ് പുലര്‍ത്തിയ പുന്നയൂര്‍, കോലഴി, ഒരുമനയൂര്‍, കോടശ്ശേരി, നടത്തറ സി ഡി എസുകളെയും ചടങ്ങില്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ടി വി സുരേന്ദ്രന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ ഗവേര്‍ണിങ് ബോഡി മെമ്പര്‍ കെ ആര്‍ ജോജോ, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ രാധാകൃഷ്ണന്‍, നിര്‍മല്‍ എസ് സി, പി എം യുവയോജന നോഡല്‍ ഓഫീസര്‍ അജില്‍ കോവിലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

Thrissur
English summary
Kudumbasree is a symbol of economic regulation and social empowerment Says Minister K Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X