Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച: യുവാവ് അറസ്റ്റില്‍, പിടിയിലായത് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തുന്നതിനിടെ മുംബൈയില്‍ വച്ച്, രണ്ടുപേരെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം തേടും!!

തൃശൂര്‍: കുന്നംകുളം കിഴൂര്‍ വൈശ്ശേരിയില്‍ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി നാട്ടിലേക്കുള്ള തിരിച്ചുവരവിനിടെ മുംബൈ എയര്‍പോര്‍ട്ട് പോലീസിന്റെ സഹായത്തോടെ കുന്നംകുളം പോലീസ് പിടികൂടി കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു. കുന്നംകുളം പഴുന്നാന സ്വദേശി വട്ടപ്പറമ്പില്‍ ഷുഹൈബി (23) നെ എസ്.ഐ. യു.കെ. ഷാജഹാന്‍ അറസ്റ്റു ചെയ്തു.

2017 ഒക്‌ടോബര്‍ 10 നാണ് പ്ലാസ്റ്റിക് നിര്‍മാണ സ്ഥാപന ഉടമ കിഴൂര്‍ വൈശ്ശേരി പുലിക്കോട്ടില്‍ ഗാരി വര്‍ഗീസിനെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ നാലംഗസംഘം രാത്രിയില്‍ ആക്രമിച്ച് കാറില്‍നിന്ന് ആറരലക്ഷം രൂപ തട്ടിയെടുത്തത്. സംഘത്തിലെ പഴുന്നാന അമ്മണത്ത് വീട്ടില്‍ നൗഷാദി(36) നെ സംഭവത്തിനുശേഷം പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Shuhaib

ഷുഹൈബിനു പുറമെ സംഘത്തിലുണ്ടായിരുന്ന ഇയ്യാല്‍ ആദൂര്‍ വലിയറ വീട്ടില്‍ റാഷിദ് (27), വെള്ളറക്കാട് ചിറമനങ്ങാട് കറുപ്പം വീട്ടില്‍ ഉസ്മാന്‍ (27) എന്നിവര്‍ സംഭവത്തിനുശേഷം ഗള്‍ഫിലേക്ക് കടന്നിരുന്നു. റിയാദിലാണ് സംഘം താമസിക്കുന്നത്. റിയാദില്‍നിന്ന് കഴിഞ്ഞദിവസം മുംബൈ വഴി നാട്ടിലെത്തുന്നതിനിടെയാണ് ഷുഹൈബിനെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടിയത്. സംഭവത്തിനുശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതികള്‍ക്കെതിരെ കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഗാരിയുടെ സ്ഥാപനത്തിലെ ജോലിക്കാരനായ റാഷിദാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. യാതൊരു തെളിവുകളുമില്ലാതെ വളരെ ആസൂത്രിതമായാണ് നാലംഗസംഘം കവര്‍ച്ച നടത്തിയത്. കടപൂട്ടി വീട്ടിലേക്ക് പോകാറുള്ള ഗാരി സ്ഥിരമായി വൈശ്ശേരിയിലെ കുരിശുപള്ളിക്കു മുന്‍വശത്ത് കാര്‍ നിര്‍ത്തി നേര്‍ച്ചയിട്ട് പ്രാര്‍ഥിക്കാറുണ്ട്. ഈ തക്കം നോക്കി ബൈക്കുകളിലെത്തിയ സംഘം ഗാരിയെ പിറകില്‍നിന്ന് അടിച്ചുവീഴ്ത്തിയശേഷം പണമടങ്ങുന്ന ബാഗുമായി ചെറുവത്താനി റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് സാക്ഷികളായി ആരുംതന്നെ ഉണ്ടായിരുന്നില്ല. ചെറുവത്താനി മുതല്‍ പഴഞ്ഞി റോഡുവരെയുള്ള റോഡിനഭിമുഖമായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചിരുന്നു. റാഷിദിനെ സംശയിച്ച പോലീസ് വിദഗ്ധമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നൗഷാദിനെ പിടികൂടിയത്. അപ്പോഴേക്കും മറ്റു മൂന്നുപേര്‍ ഗള്‍ഫിലേക്ക് കടന്നിരുന്നു.

ഗള്‍ഫിലെ റിയാദിലുള്ള രണ്ടു പ്രതികളെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ പുറപ്പെടുവിപ്പിച്ച് ഇന്റര്‍പോളിന്റെ സഹായം ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. എസ്.പി. വഴിയാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ നടത്തുക. മുംബൈയില്‍നിന്ന് പോലീസ് വാഹനത്തിലാണ് പ്രതിയെ ഇന്നലെ കുന്നംകുളത്ത് എത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം തെളിവെടുപ്പ് നടത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+