കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കപ്പാതയിലൂടെ പുതുവര്‍ഷത്തിലും ഗതാഗതമില്ല; നിർമാണം ഇഴയുന്നു
തൃശൂര്‍: കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കപ്പാതയില്‍ പുതുവര്‍ഷത്തിലും ഗതാഗതമില്ല. ഈ വര്‍ഷം അവസാനം തുരങ്കനിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കമ്പനി അധികൃതര്‍ ഹൈക്കോടതിയെ ധരിപ്പിച്ചിട്ടുണ്ടെങ്കിലും പണികള്‍ നിലച്ച മട്ടിലാണ്. നിര്‍മാണം നിലച്ചും വീണ്ടും തുടങ്ങിയും ഇഴഞ്ഞു നീങ്ങുകയാണ്. അഞ്ചുമാസമായി നിര്‍മാണം തീര്‍ത്തും നിലച്ച നിലയില്‍ തുടരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലില്ലാതെ തുരങ്കപ്പാത യാഥാര്‍ഥ്യമാകില്ല. ഇതിനിടെ തുരങ്കത്തില്‍ പലയിടത്തും വിണ്ടുകീറല്‍ അടക്കമുള്ള പ്രശ്‌നങ്ങളും കണ്ടെത്തി. കോണ്‍ക്രീറ്റ് ചെയ്ത സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങിയാണ് വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. തുരങ്കമുഖത്ത് സുരക്ഷാഭീഷണി സൃഷ്ടിച്ചു വീഴാന്‍ നില്‍ക്കുന്ന പാറക്കൂട്ടം പൊട്ടിച്ചു നീക്കിയില്ലെങ്കില്‍ ദുരന്തത്തിനിടയാകും.

അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍, ജല ലഭ്യത, യന്ത്രവല്‍കൃത തീയണയ്ക്കല്‍ സംവിധാനം എന്നിവയും നടപ്പാക്കിയാല്‍ മാത്രമേ തുരങ്കപ്പാത തുറന്നു കൊടുക്കാന്‍ കഴിയൂ. ഈ വര്‍ഷം മേയില്‍ മഴയ്ക്കു മുമ്പേ പണികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്. ഇടത് തുരങ്കത്തിന്റെ പണികള്‍ 95 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ വലത് തുരങ്കം 60 ശതമാനം മാത്രമേ കഴിഞ്ഞിട്ടുള്ളു. ഇരു തുരങ്കങ്ങളിലും അഴുക്കുചാലുകളുടെ പണി പൂര്‍ത്തിയാകാനുണ്ട്.
തുരങ്കത്തിനോട് അനുബന്ധിച്ചുള്ള പോലീസിന്റെ കണ്‍ട്രോള്‍ സ്‌റ്റേഷന്‍ നിര്‍മാണം, വടക്കഞ്ചേരി മേല്‍പ്പാലത്തിന്റെ നിര്‍മാണം, ഏഴു പ്രധാന അടിപ്പാതകളുടെ നിര്‍മാണം എന്നിവയും ബാക്കി നില്‍ക്കുകയാണ്. ഈ മാസംതന്നെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പാതനിര്‍മാണം തുടങ്ങുമെന്നാണു കെ.എം.സി. അധികൃതര്‍ പറയുന്നത്. എന്നാല്‍ ബാങ്കുകള്‍ വായ്പ നല്‍കാതെ പാത നിര്‍മാണം തുടങ്ങാനാവില്ല. നിര്‍മാണം കാലാവധികള്‍ പിന്നിട്ടും വൈകിയതോടെയാണ് ബാങ്ക് അസോര്‍ഷ്യം വായ്പ നിഷേധിച്ചത്.
കമ്പനി നേരിട്ടു ഫണ്ട് കണ്ടെത്താതെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എങ്ങനെയും പണം കണ്ടെത്തി നിര്‍മാണം ആരംഭിച്ചതിന് ശേഷം ടോള്‍ പിരിവ് നടത്താനാണ് നീക്കം. നിര്‍മാണ കമ്പനിക്കെതിരെ നടപടി എടുക്കാന്‍ ദേശീയപാത അഥോറിറ്റി തയാറാകുന്നില്ല. സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെങ്കില്‍ തുരങ്കപ്പാത ഗതാഗതം ഈ വര്‍ഷവും പൂര്‍ത്തിയാകില്ലെന്ന സാഹചര്യമാണ്.












Click it and Unblock the Notifications