തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിക്കാനൊരുങ്ങിയ കുതിരാന്‍ കിതയ്ക്കുന്നു: യാത്ര ദുഷ്കരമാക്കുന്നത് ഗതാഗതക്കുരുക്ക്, അപകട സാധ്യത!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിക്കാനൊരുങ്ങിയ കുതിരാന്‍ കിതയ്ക്കുന്നു. തുരങ്ക നിര്‍മാണം അനന്തമായി നീളുന്നതിനൊപ്പം മഴയില്‍ റോഡ് തകര്‍ന്നതും കുതിരാന്‍ വഴിയുള്ള യാത്ര ദുഷ്‌കരമാക്കുന്നു. റോഡ് തകര്‍ന്നതു മൂലമുള്ള രൂക്ഷമായ ഗതാഗതക്കുരുക്കാണ് യാത്ര ദുഷ്‌കരമാക്കുന്നത്. ദേശീയപാതയിലെ കുതിരാനില്‍ റോഡിലെ കുഴികള്‍ പെരുകിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. കിലോമീറ്ററുകള്‍ നീളുന്ന വാഹനക്കുരുക്കാണ് ദിനം പ്രതി ഉണ്ടാകുന്നത്.

kuthiran-

വഴുക്കുംപാറ മുതല്‍ കൊമ്പഴ ഇരുമ്പുപാലം വരെയാണ് വാഹനക്കുരുക്ക് പതിവാകുന്നത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കുതിരാന്‍ റോഡില്‍ കുഴികള്‍ പെരുകി ഗതാഗതക്കുരുക്കും അപകട സാധ്യതയും വര്‍ധിച്ചിട്ടും ദേശീയപാത അതോറിറ്റിക്ക് കുലുക്കമില്ല. മഴയ്ക്ക് മുമ്പുണ്ടായിരുന്ന ചെറിയ കുഴികള്‍ മഴ കനത്തതോടെ ഗതാഗതം തടസപ്പെടും വിധം വെള്ളം നിറഞ്ഞ വലിയ കുഴികളായി മാറിക്കഴിഞ്ഞു.

sh-kuthiran

കുരുങ്ങിക്കിടക്കുന്ന നീണ്ട വാഹനനിരയുടെ ഇടതുവശത്തു കൂടെ സ്വകാര്യ ബസുകള്‍ വാഹനനിരയിലേക്ക് പാഞ്ഞു കയറുന്നത് വാഹനക്കുരുക്ക് അഴിയാക്കുരുക്കാക്കുന്നതിനൊപ്പം അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു. ആറുവരിപ്പാതയുടെ നിര്‍മ്മാണാവശ്യത്തിനായി മണ്ണി നീക്കിയ ആഴവും വിസ്താരവുമേറിയ പാതയോരങ്ങളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനിടെ വഴുക്കുംപാറ ഇരട്ടക്കുഴല്‍ തുരങ്കമുഖത്തേക്കുള്ള അപ്രോച്ച് റോഡിലെ 15 അടി ഉയരത്തിലുള്ള പാതയില്‍ നിന്ന് മണ്ണിടിഞ്ഞത് അപകട ഭീഷണി വര്‍ധിപ്പിച്ചിരിക്കുകയാണ്. മണ്ണിടിഞ്ഞ ഭാഗത്ത് വങ്ക് രൂപപ്പെട്ടതിനാല്‍ ഇനിയും മണ്ണിടിഞ്ഞ് ദുരന്തങ്ങള്‍ക്ക് വഴിവച്ചേക്കാമെന്നാണ് ആശങ്ക. നിലവിലെ ദേശീയപാതയില്‍ മണ്ണിടിഞ്ഞ ഭാഗത്ത് ടിന്‍ഷീറ്റ് കൊണ്ട് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കിലും അപകട ഭീതി ഒഴിവായിട്ടില്ല.

Thrissur
English summary
kuthiran tunnel route delays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X