തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍ തുരങ്ക നിര്‍മാണം നിലച്ചിട്ട് ആറു മാസം: വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയുടെ നിര്‍മാണവും!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കപ്പാതയുടെ നിര്‍മാണം നിലച്ചിട്ട് ആറു മാസം പിന്നിട്ടതോടെ വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയുടെ നിര്‍മാണവും ഇഴഞ്ഞു. ഫെബ്രുവരിയില്‍ ഇടതു തുരങ്കവും മാര്‍ച്ചില്‍ വലതു തുരങ്കവും തുറക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേശീയപാത കരാര്‍ കമ്പനിയായ കെ.എം.സി. കുടിശിക തീര്‍ക്കാതെ പണി ആരംഭിക്കില്ലെന്നാണ് തുരങ്ക നിര്‍മാണം കരാര്‍ എടുത്ത പ്രഗതി കമ്പനി അധികൃതര്‍ പറയുന്നത്. 45 കോടി കുടിശികയുണ്ടെന്നും ഇത് തന്നാല്‍ രണ്ടു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

<strong>ഉമ്മൻ ചാണ്ടി മത്സരിക്കണോ? ഓൺലൈനായി അഭിപ്രായം അറിയിക്കാം, ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കില്ല</strong>ഉമ്മൻ ചാണ്ടി മത്സരിക്കണോ? ഓൺലൈനായി അഭിപ്രായം അറിയിക്കാം, ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കില്ല

ഇടതു തുരങ്കം 90 ശതമാനവും വലതു തുരങ്കം 40 ശതമാനവും നിര്‍മാണം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. ഇടതു തുരങ്കമെങ്കിലും ഗതാഗതത്തിന് തുറന്നു കൊടുത്താലേ വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ പിരിവ് തുടങ്ങാന്‍ പറ്റൂ. ഇതിനു വേണ്ടിയുള്ള തത്രപ്പാടിലാണ് കെ.എം.സി. അധികൃതര്‍. ആറുവരിപ്പാത നിര്‍മാണം ഇഴയുകയാണെങ്കിലും ടോള്‍ പിരിവ് കേന്ദ്രത്തിലെ ജോലികള്‍ ദ്രുതഗതിയിലാണ്. തുരങ്ക നിര്‍മാണം നിലച്ചതോടെ തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി. വളരെ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. കുതിരാനില്‍ ഗതാഗത സ്തംഭനവും തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന കാര്‍ കുതിരാനിലെ വനവിഞ്ജാന്‍ കേന്ദ്രത്തിനു മുമ്പില്‍ തീപിടിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

 ഒടുക്കമില്ലാതെ തുരങ്കനിര്‍മാണം

ഒടുക്കമില്ലാതെ തുരങ്കനിര്‍മാണം

അവസാനതീയതി നിശ്ചയിക്കുന്നതും മാറ്റിവയ്ക്കുന്നതും തുടര്‍ക്കഥ. കുതിരാന്‍ തുരങ്കപാത തുറക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം ഇനിയും ബാക്കി. ഏറ്റവുമൊടുവില്‍ പൊതുമരാമത്തു മന്ത്രിക്ക് കരാര്‍കമ്പനി നല്‍കിയ ഉറപ്പ് പുതുവര്‍ഷത്തില്‍ 29 നകം പാത തുറക്കുമെന്നായിരുന്നു. ഇതിനു മുമ്പ് പലകുറി പലവിധത്തിലും നല്‍കിയ ഉറപ്പുകള്‍ പഴങ്കഥയായി. എന്നാല്‍ തുരങ്കപാതയുടെ മുഖഭാഗത്തു തന്നെ മണ്ണിടിഞ്ഞു കിടക്കുകയാണ്. അതിനിടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് മണ്ണിടിച്ചിലിനെ പ്രതിരോധിക്കുന്ന ആധുനിക ഗാബിയോണ്‍ ഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത സുരക്ഷാവിഭാഗം കത്തുനല്‍കി. മന്ത്രി ജി.സുധാകരന്‍ മുമ്പ് ഇവിടെ സന്ദര്‍ശനം നടത്തിയവേളയില്‍ 29 നകം തുറന്നുകൊടുക്കാന്‍ ധാരണയായതാണ്. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പും നല്‍കിയിരുന്നു.

കരാര്‍ കമ്പനിയുമായി നടന്ന ചര്‍ച്ച

കരാര്‍ കമ്പനിയുമായി നടന്ന ചര്‍ച്ച

കരാര്‍കമ്പനിയുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് പുതിയ തീയതി നിശ്ചയിച്ചത്. അതിനിടെയാണ് പ്രളയമുണ്ടായത്. അതോടെ കരാര്‍ കമ്പനി ഉഴപ്പി. അഞ്ചുമാസം കഴിഞ്ഞിട്ടും മണ്ണുനീക്കാന്‍ പോലുമായിട്ടില്ല. പ്രളയവേളയില്‍ നിര്‍ത്തിവെച്ച നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം കരാര്‍ കമ്പനി സാമ്പത്തികപ്രതിസന്ധിയിലാണെന്ന് പറയുന്നു. തുരങ്കപാത നിര്‍മാണം ഏറ്റെടുത്ത സ്വകാര്യ കമ്പനിക്ക് കെ.എം.സി കോടികളാണ് കുടിശിക നല്‍കാനുള്ളത്. 200 കോടി രൂപയുടെ ബാധ്യതയാണുള്ളത്. തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇതോടെ നിര്‍മാണം നിര്‍ത്തി തൊഴിലാളികളെ അടക്കം മാറ്റി.

 ഡിസംബര്‍ 31നകം പണി തീര്‍ക്കണമെന്ന്

ഡിസംബര്‍ 31നകം പണി തീര്‍ക്കണമെന്ന്

ദേശീയപാത അഥോറിറ്റി ഇതിനുമുമ്പ് ഹൈക്കോടതിയില്‍ നല്‍കിയ വിവരമനുസരിച്ച് കഴിഞ്ഞ ഡിസംബര്‍ 31 നകം പണി പൂര്‍ത്തിയാക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. അതേസമയം പ്രളയസമയത്ത് മണ്ണിടിച്ചിലുണ്ടായത് സുരക്ഷാ ഭീതിയും പടര്‍ത്തി. കാറ്റും മഴയും ഉള്‍പ്പെടെ ഏതു പ്രതികൂല സാഹചര്യത്തിലും തുരങ്കപാത ഉറപ്പോടെ നില്‍ക്കുമോ എന്ന ചോദ്യവുമുയര്‍ന്നിരുന്നു. മണ്ണിടിച്ചിലുണ്ടായതോടെ സുരക്ഷാമാനദണ്ഡം പൂര്‍ണമായി പാലിക്കണമെന്നു ദേശീയപാത അഥോറിട്ടി നിലപാടെടുത്തു. അതോടെയാണ് ഗാബിയോണ്‍ വാള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടത്. പുതിയ ഭിത്തി കെട്ടണമെങ്കില്‍ ചുരുങ്ങിയത് എട്ടുമാസമെങ്കിലുമെടുക്കും. അതോടെ പണി ഇപ്പോഴൊന്നും തീരില്ലെന്നുറപ്പായി. കരാര്‍ കമ്പനിയും ഉപകരാറെടുത്ത കമ്പനിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനു ഇടപെടാന്‍ പോലുമാകാത്ത നിലയാണ്. കേന്ദ്രത്തെ രംഗത്തിറക്കാനും നീക്കമില്ല. അതിനാല്‍ വാഗ്ദാനങ്ങള്‍ വീണ്‍വാക്കാകുമെന്നു ചൂണ്ടിക്കാട്ടുന്നു. ചെറിയതോതിലും ശക്തമായും മണ്ണിടിച്ചില്‍ അനുഭവപ്പെടുന്ന പ്രദേശമായതിനാല്‍ ഇതുവഴിയുള്ള യാത്ര ആശങ്കാജനകമായി തുടരും.

മനുഷ്യാവകാശ കമ്മീഷന്‍ ദേശീയപാത സന്ദര്‍ശിച്ചു

മനുഷ്യാവകാശ കമ്മീഷന്‍ ദേശീയപാത സന്ദര്‍ശിച്ചു

മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകളും മെല്ലെപോക്കും കാരണം തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹനദാസ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മുളയം, മുടിക്കോട്, പട്ടിക്കാട്, കുതിരാന്‍ എന്നീ പ്രദേശങ്ങളിലാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. റോഡ് നിര്‍മ്മാണത്തില്‍ നിരവധി അപാകത ഉള്ളതായി കമ്മീഷന്‍ വിലയിരുത്തി. പാതയില്‍ ആവശ്യത്തിന് ഡിവൈഡറുകള്‍ ഇല്ലെന്നും അടിപ്പാതകളുടെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതായും ഇത് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കമ്മീഷന്‍ വിലയിരുത്തി.

രണ്ട് കേസ് തീര്‍പ്പാക്കി

രണ്ട് കേസ് തീര്‍പ്പാക്കി


രാവിലെ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 51 കേസുകള്‍ പരിഗണിച്ചു. രണ്ടെണ്ണം തീര്‍പ്പാക്കി. റസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹനദാസിന്റെ അധ്യക്ഷതയിലാണ് സിറ്റിങ് നടന്നത്. 14 കേസുകള്‍ ഉത്തരവിന് മാറ്റി. തളിക്കുളം ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ എ.വി. അബ്ദുള്ളയുടെ പീടികമുറി വാടകയ്ക്ക് എടുത്തവര്‍ മുറി ഒഴിഞ്ഞു നല്‍കുന്നില്ല എന്ന പരാതി ഉള്‍പ്പെടെ നാലു പുതിയ പരാതികളാണ് കമ്മീഷന്‍ മുമ്പാകെ വന്നത്. ഫ്രെബുവരി 14 നാണ് അടുത്ത സിറ്റിങ്. പരാതിക്കാരനായ അഡ്വ.ഷാജി കോടങ്കണ്ടത്ത് കൂടെയുണ്ടായി.

Thrissur
English summary
kuthiran tunnel road construction delays
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X