തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്തും ലാലിഗ ഫുട്‌ബോള്‍ സ്‌കൂളുകള്‍

Google Oneindia Malayalam News

തൃശൂര്‍: സ്‌പെയിനിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗായ ലാലിഗ ഇന്ത്യയില്‍ ലാലിഗ ഫുട്‌ബോള്‍ സ്‌കൂളുകള്‍ ആരംഭിച്ചു. ഇന്ത്യ ഓണ്‍ ട്രാക്കുമായി സഹകരിച്ച് അടിസ്ഥാന തലത്തില്‍ സമഗ്രമായ ഫുട്‌ബോള്‍ വികസനത്തിനായി ഇന്ത്യയിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. കേരളത്തില്‍ പ്രാദേശികപങ്കാളികളായ ക്രിയോര്‍ട്‌സ് ഫെസിലിറ്റീസ് ആന്‍ഡ് സെന്റേഴ്‌സ് ആയിരിക്കും ഇതിന് ആതിഥേയത്വം വഹിക്കുക.

രാജ്യവ്യാപകമായി 30 സ്‌കൂളുകളിലും 3000 വിദ്യാര്‍ഥികളിലും പരിശീലന പരിപാടി നടത്താനാണ് ലാലിഗ ശ്രമിക്കുന്നത്. ലാലിഗയുടെ സാങ്കേതിക പാഠ്യപദ്ധതിയും വിശദമായ പദ്ധതിയും അനുസരിച്ചായിരിക്കും ലാലിഗ ഫുട്‌ബോള്‍ സ്‌കൂളുകളിലെ പരിശീലന പരിപാടി. ഇന്ത്യക്കുവേണ്ടി ലാലിഗ നിയമിച്ച ടെക്‌നിക്കല്‍ ഡയറക്ടര്‍ ജാവിയര്‍ കബ്രേറ പരിപാടിക്കു മേല്‍നോട്ടം വഹിക്കും.

thrissur

ഫുട്‌ബോളിനോടുള്ള സ്‌നേഹം കണക്കിലെടുക്കുമ്പോള്‍ കേരളം രാജ്യത്തില്‍ മുന്‍നിരയിലാണെന്ന് ലാലിഗ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ജോസ് കാഷസ ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും ലാലിഗ രീതിയില്‍ ഫുട്‌ബോള്‍ കളിക്കാനും ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായാണ് തൃശൂരില്‍ ലാലിഗ ഫുട്‌ബോള്‍ സ്‌കൂളുകള്‍ അവതരിപ്പിക്കുന്നത്.

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ അവിടെനിന്നുതന്നെ ആര്‍എസ്എസ് ആവുന്നു ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ അവിടെനിന്നുതന്നെ ആര്‍എസ്എസ് ആവുന്നു

കേരളത്തിലെ പരിപാടിയുടെ തുടക്കത്തിന്റെ ഭാഗമായി 27, 28 തീയതികളില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സൗജന്യ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും. കൊല്‍ക്കത്തയിലെ ഈസ്റ്റ് ബംഗാള്‍ മൈതാനത്ത് 28ന് ക്ലാസികോ പ്രദര്‍ശന മത്സരം നടക്കും. രാത്രി 8.45ന് കിക്ക് ഓഫിനു മുമ്പായി നിരവധി പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ഏറ്റവും വലിയ ക്ലബ് പോരാട്ടം ആസ്വദിക്കാനായി കൊല്‍ക്കത്തയില്‍ ലാലിഗ അംബാസിഡറും റിയല്‍ മാഡ്രിഡ് മുന്‍ മിഡ്ഫീല്‍ഡറുമായ സ്റ്റീവ് മാക്മാനാമാന്‍ പങ്കെടുക്കും.

സംസ്ഥാനതല ലാലിഗ ഫുട്‌ബോള്‍ സ്‌കൂളുകളുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍, കെ.എഫ്.എ. പ്രസിഡന്റ് കെ.എം.എം. മേത്തൂര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

Thrissur
English summary
la liga football school in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X